കർമ്മേൽ മീഡിയാ വിഷൻ മിനിസ്ട്രിക്ക് പുതിയ നേതൃത്വം.
പാസ്റ്റർ വി. ഓ. വർഗീസ് ചെയർമാനായി 26 അംഗ ഭരണസമിതി 2020 ഓഗസ്റ്റ് 15 നാണ് നിലവിൽ വന്നത്.
മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർമ്മേൽ മീഡിയാ വിഷൻ എന്ന സുവിശേഷ പ്രവർത്തനത്തിന് ഇനി പുതിയ നേതൃത്വം.
പാസ്റ്റർ വി. ഓ. വർഗീസ് ചെയർമാനായി 26 അംഗ ഭരണസമിതി 2020 ഓഗസ്റ്റ് 15 നാണ് നിലവിൽ വന്നത്.
അഡ്വൈസറി ബോർഡ് അംഗങ്ങൾ
റവ. ബെന്നി ജോൺ (കൊൽക്കത്ത)
പാസ്റ്റർ ഫിലിപ്പ് കെ. മാത്യു (ഭോപ്പാൽ)
പാസ്റ്റർ ഷാജി വർഗീസ് (മുംബൈ)
എഡിറ്റോറിയൽ ബോർഡ്
പാസ്റ്റർ മോൻസി കെ. വിളയിൽ (ചീഫ് എഡിറ്റർ)
പാസ്റ്റർ മനു കെ. ചാക്കോ (എഡിറ്റർ)
പാസ്റ്റർ ഷിബു മാത്യു (എഡിറ്റർ)
പാസ്റ്റർ ബിനു പി. സാമുവേൽ (എഡിറ്റർ)
പാസ്റ്റർ ജോൺസൺ തോമസ് (എഡിറ്റർ)
സിസ്റ്റർ നിസ്സി സോജിത് (മീഡിയാ കോർഡിനേറ്റർ)
അഡ്മിനിസ്ട്രേഷൻ
പാസ്റ്റർ വി.ഓ. വർഗീസ് (ചെയർമാൻ)
ബ്രദർ ജയൻ കെ തോമസ് (പ്രസിഡൻറ്)
പാസ്റ്റർ ജോമോൻ സ്കറിയാ (വൈസ് പ്രസിഡൻ്റ്)
പാസ്റ്റർ ജിക്സൻ ജെയിംസ് (സെക്രട്ടറി)
ബ്രദർ രെഞ്ചു മാത്യു (ട്രഷറർ)
എക്സിക്കുട്ടീവ് കമ്മിറ്റി മെംബേർസ്
പാസ്റ്റർ റെജി തോമസ് (മുംബൈ)
പാസ്റ്റർ ജോസ്മോൻ (ഭിലായ്)
ബ്രദർ സ്റ്റാൻലി സാമുവേൽ (മുംബൈ)
ഇവാ. പ്രിൻസ് തോമസ് (കേരളാ)
കർമ്മേൽ റേഡിയോ
സിസ്റ്റർ ലീനാ ജയൻ (ഡയറക്ടർ)
സിസ്റ്റർ കുഞ്ഞമ്മ ഷാജി (കോർഡിനേറ്റർ)
സിസ്റ്റർ തങ്കമ്മ കെ. രാജൻ (കോർഡിനേറ്റർ)
സിസ്റ്റർ അക്‌സാ ഡി. ലാലു ജസ്റ്റിൻ (കോർഡിനേറ്റർ)
ബ്രദർ ജെയ്‌സൺ തോമസ് (കോർഡിനേറ്റർ)
കർമ്മേൽ പ്രയർ സെൽ
സിസ്റ്റർ ജെസ്സി സന്തോഷ് (കോർഡിനേറ്റർ)
സിസ്റ്റർ റീനാ ബിനു (കോർഡിനേറ്റർ)
2012 മുതൽ കർമ്മേൽ വോയ്‌സ്സ് എന്ന പേരിൽ ഒരു ക്രൈസ്തവ കുടുംബ മാസിക എന്ന നിലയിൽ ആരംഭിച്ച ഈ സുവിശേഷ പ്രവർത്തനം യുവജന- ഫാമിലി സെമിനാറുകൾ, സംഗീത പരിപാടികൾ, ട്രാക്റ്റ് വിതരണം മുതലായ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ മാസികയുടെ പ്രസിദ്ധീകരണം മുടങ്ങിയെങ്കിലും സോഷ്യൽ മീഡിയായിലൂടെയുള്ള സുവിശേഷീകരണം ലക്ഷ്യമാക്കി 2017 മുതൽ കർമ്മേൽ മീഡിയാ വിഷൻ എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങുകയും വേദപപണ്ഡിതരായ അനേകം ദൈവദാസന്മാരുടെ പ്രസംഗങ്ങളും വേദപഠന ക്ലാസ്സുകളും അപ്‌ലോഡ് ചെയ്ത് അനേകരിലെത്തിച്ചു. പാസ്റ്റർ വി. ഓ. വർഗീസ് ചീഫ് എഡിറ്ററും പാസ്റ്റർ മോൻസി കെ. വിളയിൽ എഡിറ്ററുമായി സേവനം അനുഷ്ടിച്ചിരുന്ന പ്രവർത്തനം പുസ്തക പ്രസിദ്ധീകരണ രംഗത്തും ചുവട് വപ്പ് നടത്തുകയുണ്ടായി. www.carmelmediavision.com എന്ന പേരിൽ ഒരു ഓൺലൈൻ വാർത്താ ചാനലും 2018 മുതൽ പ്രവർത്തനം ആരംഭിച്ചു.
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് 19 എന്ന മഹാമാരിയാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഭവനങ്ങളിലൊതുങ്ങിയ സാഹചര്യത്തിൽ ഫെയ്‌സ്ബുക്ക് ലൈവിലൂടെയുള്ള സുവിശേഷ പ്രചാരണം എന്ന സാധ്യത മുതലെടുത്ത്പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ 17 ന് ദിവസം ഒരു സന്ദേശം എന്ന രീതിയിൽ ആരംഭിച്ച ലൈവ് പ്രോഗ്രാം ലോകമെമ്പാടുമുള്ള അനേക ദൈവമക്കൾക്ക് ആശ്വാസമായി തീർന്നിട്ടുണ്ട്. പ്രസംഗത്തെ കൂടാതെ അനേക ക്രൈസ്തവ ഗായകർ ഗാനശുശ്രൂഷ അവതരിപ്പിക്കുകയും ചെയ്യുന്നു. പാസ്റ്ററൽ കൗൺസിലിംഗ് പ്രോഗ്രാമുകൾ, തുടർ വേദപഠനം, അനുഭവസാക്ഷ്യങ്ങൾ മുതലായ വ്യത്യസ്തതയാർന്ന പരിപാടികളും ഈ ചാനലിൽ കൂടെ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
കർമ്മേൽ മീഡിയാ വിഷൻ്റെ പുതിയ സംരംഭമായ കർമ്മേൽ റേഡിയോയുടെ സമർപ്പണ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.