ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്,​ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്,​ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

 ന്യൂഡൽഹി : ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാൻ - ഇസ്രയേൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദ്ദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് യാത്ര വിലക്കിയത്. ഇരുരാജ്യങ്ങളിലെയും ഇന്ത്യൻ പൗരൻമാർ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം  നിർദ്ദേശം നൽകിയത്.

ഈ​ ​ആ​ഴ്ച​ ​ത​ന്നെ​ ​ഇ​സ്ര​യേ​ലി​നെ​ ​ഇ​റാ​ൻ​ ​ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ​യു.​എ​സ് ​മു​ന്ന​റി​യി​പ്പ് നൽകിയത്. ഇതോടെ വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ഇ​സ്ര​യേ​ൽ​ ​എം​ബ​സി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി. ഇ​രു​പ​ക്ഷ​വും​ ​സം​യ​മ​നം​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​റ​ഷ്യ,​ ​ജ​ർ​മ്മ​നി,​ ​യു.​കെ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യു.​എ​സ് ​സെ​ൻ​ട്ര​ൽ​ ​ക​മാ​ൻ​ഡ് ​മേ​ധാ​വി​ ​ഇ​ന്ന​ലെ​ ​ഇ​സ്ര​യേ​ലി​ലെ​ത്തി​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​യോ​വ് ​ഗാ​ല​ന്റു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.

ഇ​റാ​ന്റെ​ ​നി​ഴ​ൽ​ ​സം​ഘ​ടന​ക​ളാ​കാം​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തു​ക​യെ​ന്നും​ ​ഇ​സ്ര​യേ​ലി​ലെ​ ​സ​ർ​ക്കാ​ർ,​ ​സൈ​നി​ക​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​ല​ക്ഷ്യ​മാ​ക്കാ​മെ​ന്നും​ ​യു.​എ​സ് ​പ​റ​യു​ന്നു.​ ​ഇ​തോ​ടെ​ ​ഗാ​സ​ ​യു​ദ്ധം​ ​മ​റ്റൊ​രു​ ​ദി​ശ​യി​ലാ​യി​ ​പ​ശ്ചി​മേ​ഷ്യ​യി​ൽ​ ​യു​ദ്ധം​ ​പ​ട​രു​മോ​ ​എ​ന്നാ​ണ് ​ഭീ​തി.​ ​ഇ​റാ​നെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ഇ​സ്ര​യേ​ലി​ന് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​വാ​ഗ്ദാ​നം​ ​ചെ​യ്‌​തു.

അതേസമയം സി​റി​യ​യി​ലെ​ ​ത​ങ്ങ​ളു​ടെ​ ​കോ​ൺ​സു​ലേ​റ്റ് ​ഇ​സ്ര​യേ​ൽ​ ​ത​ക​ർ​ത്ത​തി​ന് ​പ്ര​തി​കാ​രം​ ​ചെ​യ്യു​മെ​ന്നാ​ണ് ​ഇ​റാ​ന്റെ​ ​പ്ര​ഖ്യാ​പ​നം.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഇ​റാ​ന്റെ​ ​ര​ണ്ട് ​ജ​ന​റ​ൽ​മാ​ർ​ ​അ​ട​ക്കം​ 13​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​ ​ഇ​റാ​നി​ൽ​ ​ക​ട​ന്ന് ​ആ​ക്ര​മി​ക്കു​മെ​ന്ന് ​ഇ​സ്ര​യേ​ലും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ഇ​സ്ര​യേ​ൽ​ ​ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ​ഇ​റാ​ൻ​ ​പ​ര​മോ​ന്ന​ത​ ​നേ​താ​വ് ​അ​യ​ത്തു​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ത് ​ആ​ശ​ങ്ക​ക​ൾ​ ​ഇ​ര​ട്ടി​യാ​ക്കി.