ലക്ഷ്യം ഇറാൻ ! പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനി കപ്പലയച്ച് അമേരിക്ക ; എത്തുന്നത് അമേരിക്ക- ഇറാഖ് യുദ്ധത്തിലടക്കം പങ്കെടുത്ത യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍
- by jayan thomas
- October 2, 2024

ന്യൂയോർക്ക് : സംഘർഷം അതിരൂക്ഷമായിരിക്കുന്ന പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനി കപ്പലയച്ച് അമേരിക്ക. ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാൻ മിസൈല്‍ ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് അമേരിക്കയുടെ നിർണായക നീക്കം.
ആണവായുധം വഹിക്കുന്ന എഫ്-35 യുദ്ധ വിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍.ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളില്‍ ഒന്നാണിത്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കപ്പല്‍ അറേബ്യൻ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു. മെഡിറ്ററേനിയൻ തീരവും കപ്പലിന്റെ റഡാർ പരിധിയില്‍ വരും. നേരത്തെ അമേരിക്ക- ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരുന്നു. പിന്നീട് അഫ്ഗാൻ യുദ്ധത്തിന്റെ സമയത്ത് തിരിച്ചുവിളിക്കുകയായിരുന്നു.