വോട്ട് ചെയ്യുന്നതിനു മുൻപ്, ഒന്നു ചിന്തിക്കൂ. എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾ ബി.ജെ.പി യുടെ ആഭിമുഖ്യങ്ങളെ തള്ളിക്കളയേണ്ടത് ?

വോട്ട് ചെയ്യുന്നതിനു മുൻപ്, ഒന്നു ചിന്തിക്കൂ.  എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾ ബി.ജെ.പി യുടെ ആഭിമുഖ്യങ്ങളെ തള്ളിക്കളയേണ്ടത് ?

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ന്യൂനപക്ഷ വിഭാഗത്തിലുള്ള ജനവിഭാഗങ്ങൾ ഏറ്റവും അരക്ഷിതത്വം അനുഭവിച്ചത് നരേന്ദ്ര മോഡിയുടെ ഭരണ കാലത്താണ്.

വോട്ടിനായി ക്രിസ്ത്യാനികളോടുള്ള ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് കാലത്തെ അഭിനവ അനുനയ പ്രചരണ തന്ത്രങ്ങൾക്കതിരെ ജാഗ്രതപാലിക്കുക എന്നതാണ് ഈ ലഘുലേഖയുടെ ഉദ്ദേശ്യം

1. ക്രിസ്തീയ വിശ്വസത്തിനെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുന്നു 

2014 ൽ ക്രിസ്തീയ  പ്രവർത്തകർക്ക് നേരെ  147 അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ 2023 ആയപ്പോഴേക്കും ക്രിസ്തീയ പ്രവർത്തകർക്കും പള്ളികൾക്കും എതിരെ *687 ആക്രമണങ്ങൾ ഉണ്ടായി. ഈ അക്രമങ്ങൾക്ക് എല്ലാം നേതൃത്വം നൽകുന്നത് സംഘ പരിവാർ സംഘടനകളാണ്.  ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2012 മുതൽ 2022 വരെ ക്രിസ്തീയ പള്ളികൾക്കെതിരെയുള്ള അതിക്രമണങ്ങളും അക്രമങ്ങളും നാലിരട്ടി വർധിച്ചു. കഴിഞ്ഞ വർഷത്തിൽ കള്ള കേസിൽ പെടുത്തി അറസ്റ്റ് ചെയ്തത് 520 പുരോഹിതരേയും പാസ്റ്റർമാരെയുമാണന്നു വയർ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതിക്രമങ്ങൾ കാണിക്കുന്ന സംഘ പരിവാർ അക്രമികൾക്കെതിരെ കേസ് എടുക്കാതിരിക്കാൻ അധികാരികൾ സമ്മർദ്ദം ചെലുത്തുന്ന ദുരവസ്ഥയാണ് കാണുന്നത്.

ക്രിസ്തീയ വിശ്വാസികൾക്കും പ്രാർത്ഥനാലയങ്ങൾക്കും പള്ളികൾക്കെതിരെയും ഉള്ള അക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ് ചെയ്തത്.

 2 . ക്രിസ്തീയ വിശ്വാസവും പ്രേഷിത, ജീവകാരുണ്യ പ്രവർത്തനങ്ങളും നിർലോഭമായി നടന്നുവന്ന സ്വതന്ത്ര ഇന്ത്യയിലാണ് ഇത്രയധികം അതിക്രമങ്ങളും ആക്രമണങ്ങളും അനുഭവിക്കേണ്ടിവന്നത്._ 

2023 ഡിസംബർ 25 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ തൻറെ വസതിയിൽ  ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു, വിവിധ സഭാ വിഭാഗങ്ങളിലെ നേതാക്കൾ, പുരോഹിതർ എന്നിവർ ഉൾപ്പെട്ട  ക്രിസ്ത്യൻ നേതൃത്വത്തെ സ്വാഗതം ചെയ്തു. എന്നാൽ പള്ളികൾ നശിപ്പിച്ചതിനെ പറ്റിയോ, പാസ്റ്റർ മാർക്കും വിശ്വാസികൾക്കും നേരെയുള്ള ആക്രമണങ്ങളെ പറ്റിയോ, മണിപ്പൂരിലെ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളെയോ, ഭരണഘടനയുടെ ആർട്ടിക്കിൾ 25 -28 പ്രകാരമുള്ള ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്നതിനെക്കുറിച്ചും നരേന്ദ്ര മോദി മൗനം പാലിച്ചു. ഇന്ത്യയിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്  മൗനം പാലിച്ചുകൊണ്ടാണ് ചില സഭാ നേതാക്കള്‍ മോദിയെ പ്രശംസിക്കാന്‍ തയ്യാറായത്. അവരിൽ നിന്നും യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തെ അപഹസിക്കുന്ന തല്പര സ്വാർത്ഥത മാത്രമാണ്‌ കാണാൻ സാധിച്ചത്.

3. മണിപ്പൂരിലെ അക്രമങ്ങൾ 

2023 മെയ് 3-ന് മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു, 36 മണിക്കൂറിനുള്ളില്‍ 249 പള്ളികള്‍ ബോധപൂര്‍വം കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. മണിപ്പൂരില്‍ ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ മെയ്‌തേയ് സമുദായത്തെ പ്രേരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. ഇത് കൂടുതൽ പ്രതിസന്ധിയിലേക്കും ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്ന മെയ്തെയ് അധിഷ്ഠിത സംഘടനകളുടെ ആവിര്‍ഭാവത്തിലേക്കും നയിച്ചു. 175 ക്രിസ്താനികൾ കൊല്ലപ്പെട്ടു . ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു, ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു. സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും, മോദി അത്‌ അംഗീകരിക്കുകയോ സമാധാനത്തിന് അഭ്യര്‍ത്ഥിക്കുകയോ പ്രദേശം സന്ദര്‍ശിക്കുകയോ ചെയ്തില്ല. 

സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുന്ന വേദനാജനകമായ വീഡിയോ പുറത്തു വരികയും ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ അപമാനിക്കപ്പെടുകയും ചെയ്തു.

41 ശതമാനം ക്രിസ്ത്യാനികൾ ഉള്ള മണിപ്പൂരിൽ ഈസ്റ്റർ ദുഃഖവെള്ളി ദിവസങ്ങൾ പ്രവർത്തി ദിനങ്ങൾ ആയി പ്രഖ്യാപിച്ചു. പ്രതിഷേധം ഉയർന്നപ്പോൾ അത് പിൻവലിച്ചു.

4. ക്രിസ്മസ് ദിനം സത്ഭരണ ദിനമാക്കി സർക്കാർ പ്രവർത്തി ദിവസമാക്കി 

 മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25, 2014-ല്‍ മോദി പ്രധാനമന്ത്രിയായിരിക്കെ  സദ്ഭരണ ദിനമായി പ്രഖ്യാപിച്ചു. ക്രിസ്മസ് അവധി ദിവസം സർക്കാർ സദ്ഭരണ ദിവസമായതിനാൽ സർക്കാർ സർവീസിൽ ജോലിയുള്ള ക്രിസ്തീയ വിശ്വാസികൾക്കു ക്രിസ്മസ് ആഘോഷിക്കുവാനുള്ള അവസരം  ഫലത്തിൽ ഇല്ലാതയായി.

5. വിശ്വാസ സ്വാതന്ത്ര്യത്തിന് വിലക്കുകൾ 

മോഡി സര്‍ക്കാര്‍ ഗുജറാത്തിൽ മതസ്വാതന്ത്ര്യ നിയമം (2003) നടപ്പാക്കി, ഇതിൻ പ്രകാരം മതപരിവര്‍ത്തനത്തിന് ഒരു ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. 2021-ല്‍, വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിന്  പിഴ ഈടാക്കാന്‍ നിയമം ഭേദഗതി ചെയ്തു. 5 ലക്ഷം രൂപയും 3 മുതല്‍ 10 വര്‍ഷം വരെ തടവും. സമാനമായ നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ നടപ്പാക്കുകയും ചെയ്തു. 

6. ക്രിസ്തീയ പ്രവർത്തകർക്കെതിരെയുള്ള കേസുകൾ വർധിച്ചു 

2019 ലെ ബി ജെ പി യുടെ വന്‍ വിജയത്തിന് ശേഷം, 86 വയസ്സുള്ള സ്പാനിഷ് കന്യാസ്ത്രീയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി അംഗവുമായ സിസ്റ്റര്‍ എനെഡിനയുടെ വിസ പുതുക്കല്‍ അപേക്ഷ 2019 ഓഗസ്റ്റില്‍ നിരസിച്ചതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ മോദി സര്‍ക്കാര്‍ നിർബന്ധിച്ചു. 1959 ല്‍ ഇന്ത്യയിൽ എത്തിയ ഒരു മെഡിക്കല്‍ ഡോക്ടര്‍, ഏകദേശം 50 വര്‍ഷമായി ഒഡീഷയില്‍ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സേവനമനുഷ്ഠിച്ചു. അവർക്ക് പത്ത് ദിവസത്തെ സമയം നല്‍കി രാജ്യം വിടുവാൻ നിർദേശിച്ചു.

7. മിഷ്നറിമാരെ കത്തിച്ച കേസിലെ പ്രതി കേന്ദ്രമന്ത്രിയായി 

മോദി തന്റെ രണ്ടാം ടേമില്‍ പ്രതാപ് ചന്ദ്ര സാരംഗിയെ സഹമന്ത്രിയായി നിയമിച്ചു. 1999-ല്‍ ബജ്റംഗ് ദളിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സാരംഗി, ഒറീസ്സയിൽ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും  അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട്  മക്കളെയും ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു. ക്രിമിനല്‍ കുറ്റം, ഭീഷണിപ്പെടുത്തല്‍, കലാപം, മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും അദ്ദേഹം ചെയ്തിരുന്നു.

8. ഫാദർ സ്റ്റാൻസ്വാമിയുടെ കസ്റ്റഡി മരണം 

മനുഷ്യാവകാശ പ്രവർത്തകനും പാർക്കിസൻസ് രോഗിയുമായ 84 വയസ്സുള്ള കത്തോലിക്കാ ജെസ്യൂട്ട് വൈദികനായ ഫാ.സ്റ്റാന്‍ സ്വാമിയെ കള്ളകേസിൽ അറസ്റ്റ് ചെയ്തു വിചാരണ നേരിടുന്നതി ന്നതിനിടെ കസ്റ്റഡിയിൽ മരിച്ചു. പാർക്കിസൻസ് ബാധിതനായ അദ്ദേഹത്തിനു ജയിലിൽ വെള്ളം കുടിക്കാൻ ഒരു സ്ട്രോ പോലും നിഷേധിച്ചു. 

9.. ക്രിസ്ത്യൻ ചാരിറ്റി - വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള എതിർപ്പ് കൂടുന്നു 

2024 ജനുവരി 30-ന്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഛത്തീസ്ഗഢ് ഗവണ്‍മെന്റിന്റെ ബി.ജെ.പി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഛത്തീസ്ഗഡില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നും ഹിന്ദുത്വം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

10 ക്രിസ്തീയ സഭകളുടെയും ചാരിറ്റി സംഘടനകളുടെയും ഫണ്ടുകൾ മരവിപ്പിച്ചു 

.വിദേശ ഫണ്ടിനുള്ള അനുമതിക്കായുള്ള എഫ് സി ആർ എ ( ഫോറിൻ കൊണ്ട്രിബ്യൂഷൻ റെഗുലേഷ്ൻ ആക്ട് ) നിഷേധിച്ചു ക്രിസ്ത്യൻ ചാരിറ്റി സംഘടനകളെ പ്രവർത്തന രഹിതമാക്കുവാൻ കേന്ദ്ര സർക്കാർ നിരന്തരം ശ്രമിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള എന്‍ ജി ഒ കളെ ഇല്ലാതാക്കാക്കുന്ന നടപടികൾ തുടരുന്നു. 2021 ഡിസംബറില്‍, മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി (MOC) ഉള്‍പ്പെടെ 5,968 ലാഭേച്ഛയില്ലാത്ത ചാരിറ്റി സ്ഥാപനങ്ങളുടെ FCRA രജിസ്ട്രേഷന്‍ റദ്ദാക്കി.  ക്രിസ്തീയ ചാരിറ്റി സംഘടനകളുടെയും സഭ വിഭാഗങ്ങളുടെയും എഫ് സി ആർ ഏ റദ്ദാക്കി ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചു        

11. വിദേശത്തു നിന്നുള്ള ക്രിസ്തീയ വിശ്വാസ നേതാക്കൾക്കും മിഷ്ണറിമാർക്കും ഇന്ത്യ സന്ദർശിക്കാൻ യാത്ര വിലക്കുകൾ വർദ്ധിക്കുന്നു 

ഇന്ത്യയിലെക്രിസ്ത്യാനികളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ ക്രിസ്ത്യൻ നേതാക്കൾക്ക് വിസ നിഷേധിക്കുന്നതും രാജ്യത്തു പ്രവേശനം നിഷേധിച്ചു തിരിച്ചയക്കുന്നത് കേന്ദ്ര സർക്കാർ നയമായിരിക്കുന്നു. 

ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും ഭരണഘടന മൂല്യങ്ങളും മൗലിക അവകാശങ്ങളും ലംഘിക്കപ്പെടുന്നു.

അച്ഛേ ദിന, 'സബ്കാ സാത്ത് സബ്കാ വികാസ്' എന്നീ വാഗ്ദാനങ്ങളുമായി മോഡി അധികാരത്തില്‍ വന്നു. എന്നാല്‍ എല്ലാ  ഭരണഘടന സ്ഥാപനങ്ങളെയും മതേതര ഭരണഘടന ജനാധിപത്യ സ്ഥാപനങ്ങളുടെയും മേലുള്ള നിയന്ത്രണം അതിവേഗം ഏകീകരിച്ചു, 'ഒരു രാഷ്ട്രം, ഒരു മതം' ഇന് എന്ന ഭൂരിപക്ഷ വർഗീയ രാഷ്ട്രീയത്തെയാണ് പരിപോഷിപ്പിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ അടിസ്ഥാനമാണ്‌ ഇന്ത്യൻ ഭരണഘടന മൂല്യങ്ങളും, മതേതരത്വവും, മൗലിക അവകാശങ്ങളും, ന്യൂനപക്ഷ അവകാശങ്ങളും, ഭരണഘടന സ്ഥാപനങ്ങളും. കഴിഞ്ഞു പത്തു വർഷത്തെ മോഡി സർക്കാർ ഭരണ കാലത്ത് ഇവയെല്ലാം ദുർബലപെട്ടു.

അത് കൊണ്ടു തന്നെ എല്ലാവർക്കും വിശ്വാസ സ്വാതന്ത്ര്യവും തുല്യ മനുഷ്യാവകാശങ്ങളും ഉറപ്പ് തരുന്ന ഇന്ത്യൻ മതേതര ജനാധിപത്യ വ്യവസ്ഥക്കും, ഭരണഘടനയെ ശക്തിപ്പെടുത്തുന്ന ഒരു സർക്കാരാണ് ദേശീയ തലത്തിൽ അധികാരത്തിൽ വരേണ്ടത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന മതേതര ഇന്ത്യയോടുള്ള പ്രതിബദ്ധതക്കായിരിക്കണം വോട്ടു കൊടുക്കേണ്ടത്.

മഹാത്മാ ഗാന്ധിയും ജവഹർ ലാൽ നെഹ്‌റുവും വിഭാവനം ചെയ്ത മതേതര ഇന്ത്യയുടെ ജനയാത്ത ഭാവിക്കു വേണ്ടി കോൺഗ്രസിന് വോട്ടു കൊടുത്തു  വിജയിപ്പിച്ച് അധികാരത്തിൽ എത്തിക്കുക.