"ഹിംസ് ഓഫ് ഹെവൻ"-ക്രിസ്ത്യൻ മെഗാ മ്യൂസിക്കൽ നൈറ്റ് ഡിസംബർ 22 ന്. നവി മുംബൈയിലെ ഏറ്റവും വലിയ ക്രിസ്തീയ സംഗീത നിശയുടെ ഒരുക്കങ്ങൾ പൂർത്തിയായി.

നവി മുംബൈ:
കേരളത്തിലെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശസ്ത ക്രൈസ്തവ ഗായകരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മെഗാ മ്യുസിക്കൽ നൈറ്റ് കമോഠേ സെക്ടർ 39 ലുള്ള സുഷമാ പാട്ടീൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് ഡിസംബർ 22 ഞായറാഴ്ച്ച വൈകിട്ട് 5.30 മുതൽ നടക്കും.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർമ്മേൽ മീഡിയാ വിഷൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ "ഹിംസ് ഓഫ് ഹെവൻ' (Hymns of Heaven) എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ മ്യൂസിക്കൽ നൈറ്റിന് പ്രശസ്ത ഗോസ്പൽ ഗായകരായ ലാലു പാമ്പാടി, പ്രശസ്‌ത മുൻ സിനിമാ പിന്നണി ഗായിക സിസിലി ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നല്കും. പ്രശസ്‌ത ഗായകരായ പാസ്റ്റർ ലാലു ഡാനിയേൽ, പാസ്റ്റർ ആന്റണി ബഡാലി, ജോബി ജെയിംസ്, സിസ്റ്റർ ലിജി യേശുദാസ്, ബിനീഷാ ബാബ്‌ജി, ജിഷാ ലാലു, തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കും.
പ്രശസ്ത കീബോര്ഡിസ്റ്റ് യേശുദാസ് ജോർജ്ജ്, പ്രശസ്‌ത തബലിസ്റ്റ് പന്തളം ഹരികുമാർ, ബാസ്സ് ഗിറ്റാറിസ്റ്റ് ലിയോൺ യേശുദാസ്, ഡ്രമ്മർ അബ്ബേസ് ജോൺസൻ, കീബോര്ഡിസ്റ്റ് സജി സാമുവേൽ തുടങ്ങിയവർ ഈ മെഗാ മ്യൂസിക്കൽ നൈറ്റിന്റെ ഭാഗമാകുന്നു എന്നത് ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്.
.ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയൻ, റീജിയണൽ ഓവർസിയർ റവ. ഈ. പി. സാംകുട്ടി മുഖ്യസന്ദേശം നല്കും.
ബിനു ജോർജ്ജ് കലമ്പൊലി, സിജുമോൻ കുട്ടി, പാസ്റ്റർ ജോഷ്വാ ടി. ജോർജ്ജ്, റെൻസി ഷൈജു, ഷേബാ ബേബി എന്നിവരുടെ നേതൃത്വത്തിൽ 65 അംഗ വോളന്റിയേഴ്‌സ് ടീം വിവിധ മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു. ട്രെയിൻ മാർഗ്ഗം വന്നു സംബന്ധിക്കുന്നവർക്ക് മാനസരോവർ സ്റ്റേഷനിൽ നിന്നും പ്രോഗ്രാം നടക്കുന്ന സ്‌കൂൾ ഗ്രൗണ്ടിലേക്ക് വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വാഹനസൗകര്യത്തിനു വേണ്ടി വിളിക്കേണ്ട നമ്പർ : +91 70341 47000 (സിജോ പാപ്പച്ചൻ)
മുംബൈയിലും നവി മുംബൈയിലും ഉള്ള വിവിധ സഭാ നേതാക്കന്മാരും ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിക്കുന്ന ഈ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:- +91 8108598512 | +91 7045234081