രാജ്യാന്തര ചർച്ച് ഓഫ് ഗോഡിന് മലയാളി മുഖം.

രാജ്യാന്തര ചർച്ച് ഓഫ് ഗോഡിന് മലയാളി മുഖം.
ചർച്ച് ഓഫ് ഗോഡിൻ്റെ അന്തർദേശീയ തലത്തിൽ മലയാളികൾ ഇടം പിടിച്ചു.
അമേരിക്കയിലെ ഇന്ത്യാനാപോലിസിൽ നടന്ന ജനറൽ അസംബ്ലിയിലാണ് പുതിയ നിയമനങ്ങൾ നടന്നത്.
പാസ്റ്റർ സി സി തോമസ്( സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട്), പാസ്റ്റർ ബെന്നിസൺ മത്തായി ( വേൾഡ് മിഷൻ റപ്രസൻ്റിറ്റീവ്)
ഡോ. സുശീൽ മാത്യൂ ( റീജിയണൽ സൂപ്രണ്ട്, മിഡിൽ ഈസ്റ്റ് റീജിയൻ), ഡോ. സുജു ജോൺ ( കുവൈറ്റ് നാഷണൽ ഓവർസിയർ), ഡോ. ഏബ്രഹാം വർഗീസ് ( നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ ബംഗ്ലാദേശ്), ഡോ. ഷിബു സാമുവേൽ (നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ, നേപ്പാൾ) എന്നിവർക്കാണ് പുതിയ നിയമനങ്ങൾ നൽകിയിരിക്കുന്നത്.
പാസ്റ്റർ സി സി തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി കഴിഞ്ഞ 8 വർഷം സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചത്. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സമാനതകൾ ഇല്ലാത്ത മുന്നേറ്റമാണ് സഭയിൽ ഉണ്ടായത്. യൂത്ത് ഡയറക്ടർ, സെമിനാരി അഡ്മിനിസ്ട്രേറ്റർ, കൗൺസിൽ അംഗം എന്നീ നിലകളിൽ തിളങ്ങിയ പാസ്റ്റർ സി സി തോമസിൻ്റെ ഭരണപാടവത്തിനുള്ള അംഗീകാരം കൂടിയാണ് ഈ സ്ഥാനലബ്ദി ഇന്ത്യാ ഗർവേണിംഗ് ബോഡി ചെയർമാൻ കൂടിയാണ് അദ്ദേഹം. ഇൻഡ്യാ, നേപ്പാൾ, ബംഗ്ലാദേശ്, മംഗോളിയ അടക്കമുള്ള രാജ്യങ്ങളുടെ ചുമതല ഉണ്ടാകും.
വേൾഡ് മിഷൻ റെപ്രസൻ്ററ്റിവ് ആയി നിയമിതനായ പാസ്റ്റർ ബെന്നിസൻ മത്തായി സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയറായി 8 വർഷം പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനമൊഴിഞ്ഞത്. മധ്യ പടിഞ്ഞാറൻ ഭാരതത്തിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിൻ്റെ ഭരണ കാലത്ത് വലിയ കുതിപ്പാണ് മിഷൻ രംഗത്ത് ഉണ്ടായത്. 5 ഏക്കർ സ്ഥലവും 30000 സ്ക്വയർ ഫീറ്റ് ബിൽഡിങ്ങും ആറ് കോടി രൂപ മുടക്കി വാങ്ങിയത് വലിയ നേട്ടമാണ്. ഉത്തര ഇന്ത്യൻ മിഷൻ പ്രവർത്തനങ്ങൾക്ക് ഈ ആസ്ഥാനം വലിയ കുതിപ്പായിരിക്കും ഉണ്ടാക്കുക. 8 വർഷംകൊണ്ട് സഭകൾ ഇരട്ടിയായി വർദ്ധിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
വേൾഡ് മിഷൻ ബോർഡിൻ്റെ നിർദ്ദേശം അനുസരിച്ച് വിപുലമായ പ്രവർത്തന മേഖലകളാണ് വേൾഡ് മിഷൻ റപ്രസൻ്റേറ്റീവ് എന്ന നിലയിൽ അദ്ദേഹത്തിന് നിർവ്വഹിക്കാനുള്ളത്. സൗത്ത് ഏഷ്യയിൽ സൂപ്രണ്ടിനോടും ഓവർസിയർന്മാരോടും ചേർന്ന് പ്രവർത്തിക്കാനും വിഭവ സമാഹരണം നടത്താനും ദൗത്യ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും അധികാരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും പുതിയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാനും ചുമതലയുണ്ട്. മറുനാടൻ മലയാളികളുടെ ഇടയിൽ നല്ല സ്വാധീനമുള്ള നേതാവാണ് പാസ്റ്റർ ബെന്നിസൻ മത്തായി.
ഓമല്ലൂർ സ്വദേശിയായ പാസ്റ്റർ ബെന്നിസൻ സുപ്രസിദ്ധ പ്രഭാഷകനും മുൻ ഓവർസിയർ പാസ്റ്റർ എ മത്തായിയുടെ മകനുമാണ്.
മധ്യ പൗരസ്ത്യ( ഗൾഫ് രാജ്യങ്ങൾ) നാടുകളുടെ റീജിയണൽ സൂപ്രണ്ട് ആയ ഡോ. സുശീൽ മാത്യൂ ഇപ്പോൾ കുവൈറ്റ്, അർമേനിയ, ടർക്കി രാജ്യങ്ങളുടെ നാഷണൽ ഓവർസീയർ കൂടിയാണ്. ഇന്ത്യൻ ആർമിയിൽ മേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്സിറ്റികളിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രഫസർ ആണ്.
ചർച്ച ഓഫ് ഗോഡ് ഡിലെ സീനിയർ മിനിസ്റ്റർ ആയിരുന്ന പരേതനായ പാസ്റ്റർ എ റ്റി തോമസിൻ്റെ മരുമകനാണ്.
കുവൈറ്റ് നാഷണൽ ഓവർസീയറായി നിയമിതനായ ഡോ. സുജു ജോൺ മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പാൾ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ ആയി നിയമിതനായ ഡോ.ഏബ്രഹാം വർഗ്ഗീസ് സൗത്ത് ഏഷ്യയുടെ മിഷണറികൂടെയാണ്. കുക്ക് സായിപ്പിൻ്റെ വിശ്വസ്തനും ദ്വിഭാഷിയുമായിരുന്ന എ കെ വർഗീസിൻ്റെ കൊച്ചു മകനും മുൻ ഓവർസിയർ ആയിരുന്ന പാസ്റ്റർ എ വി ഏബ്രഹാമിൻ്റെ മകനുമാണ്. ഫിലിപ്പൈൻസ് സിലുള്ള ASCM സെമിനാരിയിലെ അധ്യാപകൻ കൂടിയാണ് ഡോ. എബ്രഹാം വർഗ്ഗീസ്.
നേപ്പാൾ എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായ ഡോ. ഷിബു സാമുവേൽ പ്രതിഭാധനനായ പ്രവർത്തകൻ ആണ്. UPG ( Unreached people Group) സൗത്ത് ഏഷ്യ റീജിയൻ കോഡിനേറ്റർ കൂടിയാണ്. അമേരിക്കയിലെ വിവിധ സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഓവർസീസ് ഓഫ് കോൺഗ്രസ് ഭാരവാഹിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനും ആണ്. ഡാളസ് കൗണ്ടി മേയർ സ്ഥാനാർഥിയാണ് ഡോ.ഷിബു സാമുവേൽ. അമേരിക്കയിലും ദുബായിലും ഇന്ത്യയിലുമായി നിരവധി സംരംഭങ്ങൾ( കമ്പനി )നടത്തിവരുന്നു.
മുമ്പ് പാസ്റ്റർ പി എ വി സാം ആയിരുന്നു വെസ്റ്റ് ഏഷ്യൻ സൂപ്രണ്ട് എന്ന നിലയിൽ അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ഒരു വ്യക്തി.
മലയാളികളുടെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആത്മീക മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കാം.
എഴുത്ത്
Jaisepandanad