ഉപദേശ വിശുദ്ധിയും ജീവിതവിശുദ്ധിയും സൂക്ഷിച്ച ദൈവഭക്തന് വിട

ഉപദേശ വിശുദ്ധിയും ജീവിതവിശുദ്ധിയും സൂക്ഷിച്ച ദൈവഭക്തന് വിട
പ്രിയപ്പെട്ട പാസ്റ്റർ എം വി. വർഗീസ് അപ്പച്ചന്റെ അന്ത്യ സമയങ്ങൾ.... മസ്കറ്റിൽ ആയിരുന്നു എനിക്കും ജീവനോടെ വന്ന് കാണുവാൻ കഴിഞ്ഞു. റൂമിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മക്കളും ബന്ധുമിത്രാദികളും ദൈവമക്കളും ചേർന്ന്
"വെക്കം തൻ മണവാട്ടി ആക്കിടും എന്നെയെന്ന് വാക്കുണ്ടെനിക്ക് തന്റെ നീക്കം ഇല്ല അതിന്നെട്ടും അതിനൊട്ടും.
എന്ന പാട്ട് ഞാൻ പാടി ( പിന്നീടാണ് അറിയുന്നത് അപ്പച്ചന് ഏറ്റവും ഇഷ്ടമുള്ള പാട്ടായിരുന്നു യേശു എന്ന അടിസ്ഥാനം ആശയവനിൽ അത്ര "എന്ന് ഈ പാട്ട് ) വീഡിയോ കാണുക
പാട്ടിനിടയിൽ അദ്ദേഹം ചേർന്നു പാടാൻ ശ്രമിക്കുന്നതും തല ആട്ടുന്നതും കാണാം പ്രാർത്ഥിച്ച ശേഷം ആമേൻ പറയാൻ പറഞ്ഞപ്പോൾ ആമേൻ എന്നു ഹല്ലേലൂയാ പറഞ്ഞപ്പോൾ ഹല്ലേലൂയാ എന്നും പറഞ്ഞു:
പിന്നീട് ഞാൻ ചോദിച്ചു അപ്പച്ചൻ സ്വർഗ്ഗത്തിൽ പോകാൻ റെഡിയാണോ റെഡിയാണ് എന്ന് പറഞ്ഞു സ്വർഗ്ഗത്തിലെ ദൂത സൈന്യം അപ്പച്ചനെ എതിരേൽപ്പാൻ കാത്തുനിൽക്കുന്നു ... പ്രത്യാശ ഉണ്ടോ എന്ന് ചോദിച്ചു. അതിനും തലകുലുക്കി സമ്മതം മൂളി.
അതിനുശേഷം കുറെ കഴിഞ്ഞ് ഞാൻ പോകട്ടെ എന്ന് ചോദിച്ചു പൊയ്ക്കൊള്ളാൻ പറഞ്ഞു ഇന്ന് മെയ് 28 ആം തീയതി എൻ്റെ ബർത്ത് ഡേ ആണ് സാധാരണ ബർത്ത് ഡേ ദിവസം രാവിലെ ഞാൻ അപ്പച്ചനെ വിളിക്കും എന്നെ അനുഗ്രഹിച്ച പ്രാർത്ഥിക്കാറുണ്ട്.
ഇന്ന് രാവിലെ കൃത്യം 9 മണിക്ക് എനിക്ക് അപ്പച്ചന്റെ മകനും എന്റെ സുഹൃത്തുമായ Bro എം വി ഫിലിപ്പിന്റെ ഫോൺകോൾ വന്നു അപ്പച്ചൻ നിത്യതയിലേക്ക് പോയി എന്ന് പറഞ്ഞു.
സുവിശേഷത്തിന്റെ ആ ധീര സേനാനിയെ ഉപദേശത്തിന്റെ കാവൽഭടനെ ജീവിതവസ്ത്രത്തിൽ കളങ്കം പറ്റാതെ സൂക്ഷിച്ച വിശുദ്ധനെ
ദൈവസഭക്കും ശുശ്രൂഷ വ്യന്ദത്തിനും മാതൃകയായിരുന്ന ആ ഭക്തനെ
എന്നെയും കുടുംബത്തെയും പിതൃതുല്ലും സ്നേഹിച്ച പ്രിയപ്പെട്ട എം.വി വർഗീസ് അപ്പച്ചനെ നിത്യതയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയോടെ വിട!!