പാസ്റ്റർ റ്റി കെ രാജൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ റ്റി കെ രാജൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പുത്തൻകാവ് : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചെങ്ങന്നൂർ സെക്ഷനിൽ പുത്തൻകാവ് സഭയുടെ അംഗവും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നോർത്ത് ഇന്ത്യൻ മിഷണറിയുമായ കർത്തൃദാസൻ പാസ്റ്റർ റ്റി കെ രാജൻ മെയ്‌ 28 ചൊവ്വാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ റ്റി കെ രാജന് സ്വന്തമായി വീടില്ലായ്കയാൽ ഒരു ബന്ധുവിന്റെ വീട്ടിലാണ് ഭൗതിക ശരീരം വച്ചിരിക്കുന്നത്. ഏക മകൻ ഓട്ടിസം ബാധിതനാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കർത്തൃദാസന്റെ കുടുംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പരിൽ ബന്ധപ്പെടണം എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
പാസ്റ്റർ സാമൂവേൽ വൈദ്യൻ : +91 9446192968