വൈദികര്‍ സ്കൂളില്‍ സഭാവസ്ത്രം ധരിക്കരുത്; സ്കൂള്‍ പരിസരത്തെ ചാപ്പലുകള്‍ നീക്കം ചെയ്യണം: ഹിന്ദുസംഘടനകള്‍

വൈദികര്‍ സ്കൂളില്‍ സഭാവസ്ത്രം ധരിക്കരുത്; സ്കൂള്‍ പരിസരത്തെ ചാപ്പലുകള്‍ നീക്കം ചെയ്യണം: ഹിന്ദുസംഘടനകള്‍

ബാർപേട്ട്: ക്രിസ്ത്യൻ വിദ്യാലയങ്ങളുടെ പരിസരങ്ങളിലുള്ള ദേവാലയങ്ങളും ചാപ്പലുകളും എത്രയും പെട്ടെന്ന് നീക്കണമെന്ന് തീവ്ര ഹിന്ദു സംഘടനയായ കുടുംബ സുരക്ഷ പരിഷത്തും ഹിന്ദു സുരക്ഷ സേനയും.

ആസാമിലെ ബാർപേട്ട് പ്രസ് ക്ലബില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അസം ഭരിക്കുന്ന ബിജെപി സർക്കാരും ഈ സംഘടനകളുടെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങള്‍ വർദ്ധിച്ചിട്ടും തടയാനുള്ള നടപടികളൊന്നും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.

കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ മറ്റു മതസ്ഥരായ കുട്ടികളുടെമേല്‍ ക്രിസ്‌ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്‌കൂളുകളില്‍ സര്‍വമത പ്രാര്‍ത്ഥനാമുറി സജ്‌ജമാക്കണമെന്നും ഇവർ മാർഗനിർദേശം നല്‍കിയിരുന്നു.15 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ സംഘടന നേരിട്ട് ഇടപെടുമെന്നു.ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്.

അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും സ്കൂളുകളില്‍ സഭാ വസ്ത്രങ്ങള്‍ ധരിച്ച്‌ വരാൻ പാടില്ല, സാധാരണ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക, ക്രിസ്ത്യൻ വിദ്യാർത്ഥികള്‍ക്കായി ശനിയാഴ്ചകളില്‍ നടത്തുന്ന മതപഠന ക്ലാസുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരി ഒന്നു മുതല്‍ മാർച്ച്‌ 15 വരെ ക്രൈസ്തവർക്ക് നേരെ 161 അക്രമ സംഭവങ്ങള്‍ നടന്നതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ ( യുസി എഫ്) കണക്കുകള്‍. ക്രിസ്ത്യാനികള്‍ക്ക് നേരെ രാജ്യത്ത് പ്രതിദിനം ശരാശരി മൂന്ന് അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് യുസിഎഫിൻ്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ ബിജെപി ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാൻ പല അടവുകളുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നിരിക്കെയാണിത്.

കഴുത്തില്ലാത്ത തലയിലെങ്ങനെ കിരീടം വയ്ക്കും സുരേഷ്‌ ഗോപിക്ക് ഇതുവല്ലതും അറിയാമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.