'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാര്‍'; മുൻ ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച്‌ രാഹുല്‍ ഗാന്ധി

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാര്‍'; മുൻ ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച്‌ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതു പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രിക്കൊപ്പം സംവാദത്തിന് തയാറാണെന്നും എന്നാല്‍ അദ്ദേഹം അതിന് തയാറാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയെയും രാഹുല്‍ ഗാന്ധിയെയും സംവാദത്തിന് ക്ഷണിച്ച്‌ കൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ലോകൂറും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജിത് പി ഷായും കത്തയച്ചിരുന്നു. ലക്‌നൗവില്‍ നടന്ന രാഷ്ട്രീയ സംവിധാന്‍ സമ്മേളന്‍ എന്ന റാലിയില്‍ പങ്കെടുക്കവേ കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍.

''പൊതു പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രിയുമായി ഏത് വേദിയില്‍ വേണമെങ്കിലും സംവാദത്തിന് ഞാന്‍ 100 ശതമാനം ഞാന്‍ തയാറാണ്. പക്ഷേ അദ്ദേഹം എന്റെ കൂടെ സംവാദത്തിനിരിക്കില്ലെന്ന് 100 ശതമാനം എനിക്ക് ഉറപ്പാണ്. അദ്ദേഹത്തെ എനിക്ക് അറിയാം'', രാഹുല്‍ പറയുന്നു. താനുമായി സംവാദത്തിന് പ്രധാനമന്ത്രിക്ക് താത്പര്യമില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ സംവാദത്തിന് അയക്കാമെന്നും രാഹുല്‍ പറഞ്ഞു.