നവി മുംബൈയിലെ വിവിധ പെന്തെക്കോസ്ത് സംഘടനകളുടെ സംയുക്ത സംഘടനയായ എൻ. എം. പി. എഫ്. (നവി മുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ്) ൻ്റെ 2020 ലെ വാർഷിക കൺവൻഷൻ നവംബർ 23 ന് ആരംഭിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി വൈകിട്ട് 7 മണിക്ക് Zoom ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമിലാണ് യോഗങ്ങൾ നടക്കുന്നത്.
പാസ്റ്റർ പോൾ മാത്യു, പാസ്റ്റർ കെ. ജെ.മാത്യു (കുമളി), പാസ്റ്റർ ഷിബു തോമസ് (ഓക്ക്‌ലഹോമ) തുടങ്ങിയവർ പ്രസംഗിക്കും. സിസ്റ്റർ പെർസിസ് ജോൺ, ബ്രദർ തോമസ് ജോർജ്ജ്, ബ്രദർ എബിൻ അലക്സ് തുടങ്ങിയവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
എല്ലാ ദിവസത്തെയും യോഗങ്ങൾ കർമ്മേൽ മീഡിയാ വിഷൻ ഫെയ്‌സ്ബുക്ക് പേജിലും മറ്റ് പ്രശസ്ത ക്രിസ്ത്യൻ പേജുകളിലും തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.