അസൂയയ്‌ക്ക് മരുന്നില്ല; കഷണ്ടിക്ക് മരുന്ന് ഉണ്ടെന്ന് ഗവേഷകർ

0 1,518

ഒരു വല്ലാത്ത അസൂയ എന്ന് നമ്മൾ പറയാറുണ്ട്…

അസൂയ എന്നത് ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഉയർന്ന ഗുണമോ നേട്ടമോ കൈവശം ഇല്ലാതിരിക്കുകയും ഒന്നുകിൽ അത് ആഗ്രഹിക്കുകയും അല്ലെങ്കിൽ മറ്റൊരാൾക്ക് അത് ഇല്ലായിരുന്നുവെന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു വികാരമാണ്.
അരിസ്റ്റോട്ടിൽ അസൂയയെ നിർവ്വചിച്ചിക്കുന്നത്, മറ്റൊരാളുടെ ഭാഗ്യം കാണുമ്പോഴുള്ള വേദനയാണ്.

” നമ്മുക്ക് ഉണ്ടായിരിക്കേണ്ടത് ഉളളവർ ” ഇങ്ങനെ ഉണർത്തുന്നു. അസന്തുഷ്ടിയുടെ ഏറ്റവും ശക്തമായ കാരണങ്ങളിൽ ഒന്നാണ് അസൂയ.
ക്ഷുദ്രമായ അസൂയ , അസുഖകരമായ വികാരമാണ്. ഇവർ സ്വന്തം ചെലവിൽ പോലും മെച്ചപ്പെട്ടവരെ താഴ്ത്താൻ ആഗ്രഹിക്കുന്നു. അരോചകമായ അസൂയ നിഷേധാത്മകമായ ഒരു വികാരമാണ്. താൻ ആഗ്രഹിച്ചത് മറ്റൊരാളുടെ കയ്യിൽ ഇരിക്കുന്നത് കാണുമ്പോൾ പല്ലിറുമ്മും.

കയ്യീൻ ഹാബേലിനെ കൊന്നതിന് പിന്നിലുള്ള പ്രചോദനം ഇതാണ്..
അതാ… സ്വപ്നക്കാരൻ വരുന്നു. പതഞ്ഞു പൊങ്ങിയ പകയുടെ പിന്നിലെ പ്രചോദനവും മറ്റൊന്നല്ല. ഹത്യ…. ഇതൊരു ദുർബാധയാണ്.

സൗൾ ആയിരത്തെ കൊന്നു; ദാവീദോ പതിനായിരത്തെ കൊന്നു.. തെരുവിലൂടെ പോയ ആൾക്കൂട്ടത്തിൻ്റെ ഈ മുദ്രാവാക്യം ആണ് സൗലിനെ ചൊടിപ്പിച്ചത്…. അന്ന് മുതൽ തുടങ്ങി കണ്ണുകടി… ആ ദുഷ്ട വികാരം അധിക്ഷേപം, ആക്രമണം, വധശ്രമം, ചതി, വഞ്ചന തുടങ്ങിയ രൂപത്തിൽ പുറത്ത് വന്നു.
പക്ഷേ മല്ലനെ മറിക്കാൻ മറുമരുന്ന് ഒരു മരക്കവിണ മതി; ബാധ കൂടിയവന് കിന്നരവും.

ദുര്യോധനൻ കുരുക്ഷേത്ര യുദ്ധം ആരംഭിച്ചത് പിതൃ സഹോദരന്മാരുടെ അഭിവൃദ്ധിയിൽ അസൂയ മൂത്താണ്. പിതാവേ! പാണ്ഡവരുടെ ഐശ്യര്യം എന്നെ വല്ലാതെ പൊള്ളിക്കുന്നു.

” പ്രതിമകളുടെ പൂന്തോട്ടം” എന്ന ഉപമയിൽ ഒരു കഥാപാത്രം തൻ്റെ ശില്പിയായ അയൽക്കാരന് ലഭിക്കുന്ന എല്ലാ’ ശ്രദ്ധയും ‘നിമിത്തം അസൂയകൊണ്ട് ഭ്രാന്തനാകുന്നു.

ഈ അസൂയയും അപകർഷതയും കൂടി ഒന്നിക്കുമ്പോൾ വല്ലാത്ത അസഹിഷ്ണുതയും അസ്വസ്ഥതയും ആണ് സ്വന്തം കഴിവ് കേടുകളെപ്പറ്റിയുള്ള അതിബോധമാണ് അപകർഷത. കീഴോട്ട് വലിക്കപ്പെടുന്ന അവസ്ഥ.

അപകർഷതാബോധത്തെ അനാരോഗ്യകരമായി പരിഹരിക്കാൻ ശ്രമിക്കുന്നവരിൽ മാത്സര്യമനോഭാവം കൂടും. വ്യക്തിത്വ തകരാറുകളും പെരുമാറ്റ വൈകൃതങ്ങളും മുഴച്ചു നിൽക്കും. ചിലർ ലഘു മനോരോഗങ്ങൾക്കും വിഷാദ രോഗങ്ങൾക്കും അടിമപ്പെടും. ഇഷ്ടമില്ലാത്തവരെ കടന്നാക്രമിക്കും. സൈബർ പ്രതികാരം അതിൻ്റെ ന്യൂജൻ വേർഷൻ ആണ്.
അഗാധമായ അപകർഷതാ ബോധം വല്ലാതെ അലട്ടും. അസംതൃപ്തർ എല്ലാവരും ഒരുമിച്ച് കൂടി തീ കായ്യും. വിറകുകൾ പെറുക്കി അടുപ്പിൽ ഏറിയും. തീ അങ്ങനെ ആളിക്കത്തിക്കും. കോവർ കഴുതകൾ കരഞ്ഞു കാര്യം തീർക്കും. വ്യാജം തിന്ന് വ്യാജം വിസർജ്ജിക്കുന്ന മണ്ണിരകൾ മാളത്തിൽ നിന്നും പുറത്ത് ചാടും.

ഈ ഭ്രാന്ത് ഒരുവനെ വിവശനാക്കി അവനിൽ ന്യുറോസിസും സൈക്കോസിസും ഉളവാക്കുന്നു.

സ്വന്തം തട്ടകത്തിൽ ടോയ്ലറ്റ് പേപ്പറിൻ്റെ വിലപോലും ഇല്ലാത്ത ഇവർ ഇരുണ്ട ചിന്തകളുടെ കരിമ്പടത്തിനുള്ളിൽ ഒതുങ്ങി കൂടും. ബാത്റൂമിൽ കയറി ഒരു മുദ്രാവാക്യം വിളിക്കാൻ പോലും കഴിയാതെ ഇവർ എന്നും തോറ്റവരായി അലഞ്ഞു തിരിഞ്ഞ് നടക്കും.. ജീവിതത്തിൽ ഒന്നു നേടാൻ കഴിയാതെ സ്വന്തം രൂപത്തെ, മുഖത്തെ ശപിക്കും. ദുഷ്ട മനസ്സിനെ ഭത്സിക്കും.

അപ്പോഴും നാം സുഖമായി ഉറങ്ങും.. ഉണർന്നു സഞ്ചരിക്കും..

ഇവരോടോന്നും ഏറ്റൂമുട്ടാൻ പോകരുത് എന്ന് എൻ്റെ ഓവർസിയർ എന്നോട് പറയാറുണ്ട്. അവരെ ഒഴിവാക്കുക..

ഡോ. ശശി തരൂർ പറഞ്ഞതാണ് ഓർമ്മ വരുന്നത് ” പന്നിയുമായി യുദ്ധത്തിന് പോയാൽ നമ്മൾ നാറും; പന്നിക്ക് എന്ത് ദുർഗന്ധം…”.

പന്നിക്ക് ചെളിക്കുണ്ട് ബ്യൂട്ടിപാർലർ പോലെയാണ്…

ജെയ്സ് പാണ്ടനാട്