അഡോണായ് ന്യൂസ് സാങ്കേതികതയെ ഉപയോഗപെടുത്തി തയ്യാറാക്കുന്ന ഓൺലൈൻ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

0 1,065

അഡോണായ് ന്യൂസ് ലോക്ക് ഡൌൺ കാലയളവിൽ
ഒരുക്കിയിരിക്കുന്ന ഓൺലൈൻ മെഗാ കൺവെൻഷൻ മെയ് 4 ,5 ,6 തീയതികളിൽ അഡോണയുടെ ഓൺലൈൻ പ്ലാറ്റഫോമിൽ ടെലികാസ്റ് ചെയ്യപ്പെടും.

മീറ്റിംഗുകളുടെ ഉൽഘാടനം സി എൻ ഐ വൈദീക ശ്രേഷ്ഠൻ സുനിൽ ഗാസണ് (ghazen) നിർവ്വഹിക്കും. “റെസ്റ്റോറേഷൻ 20 20 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ
മെഗാ കൺവെൻഷനിൽ , Dr.ഐവാൻ പോവർ ,Dr.പോൾ ടി മാത്യൂസ് , Rev. ഡേവിഡ് ലാൽ
Dr.ലാജി പോൾ , Dr.എബി പി മാത്യു തുടങ്ങിവർ , മുഖ്യ പ്രഭാഷകരായിരിക്കും.
Dr. ബ്ലെസ്സൺ മേമന,പെർസിസ് ജോൺ ,റേ വില്യംസ് ,ആഷ്ലി ജോസഫ് ,ആന്റണി രാജ് , Saamarth Shukla സിസ്റ്റർ ബെറ്റസി എബി ,അന്സണ് എബ്രഹാം, Sheenu Marium തുടങ്ങിയ വർഷിപ് ലീഡേഴ്‌സ് ആരാധനകൾ ലീഡ് ചെയ്യും.

സിസ്റ്റർ അനിത ബീഹാർ തുടങ്ങിയവരുടെ അനുഗ്രഹീത സാക്ഷ്യങ്ങളും ഈ മെഗാ കൺവെൻഷന്റെ പ്രത്യേകതകളിൽ എടുത്തു പറയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
ആഡോണായി ഓൺലൈൻ പേജുകൾ സന്ദർശിക്കുക .
https://youtube.com/adonaitv
https://www.facebook.com/theadonainews/