ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന ദൈവസ്നേഹത്തിൻ, വിശ്വാസ നായകൻ യേശുവേ നോക്കി തുടങ്ങിയ 150 ലധികം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച പാസ്റ്റർ ജേക്കബ് വർഗീസ് (പള്ളം രാജു-62 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഇന്ന് വൈകിട്ട് (31.10 .2020 ) മൂന്ന് മണിക്ക് എറണാകുളം പുത്തൻകുരിശ് സെമിത്തേരിയിൽ.
കോട്ടയം പള്ളം ചിലമ്പത്ത് എം. ജെ. വർഗീസ് – മേരിക്കുട്ടി ദമ്പതികളുടെ മൂത്ത മകനായ പാസ്റ്റർ ജേക്കബ് വർഗീസ് അസംബ്ലീസ് ഓഫ് ഗോഡ് കളിയിക്കാവിള സെക്ഷൻ പ്രെസ്ബിറ്ററായിരുന്നു. സുവിശേഷ വേലയോട് ബന്ധപ്പെട്ട് ഏറെ നാളുകളായി പാറശ്ശാലയിൽ ആയിരുന്നു താമസം.
ഭാര്യ ജോളി ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ പാസ്റ്ററും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വൈ. പാപ്പച്ചൻറെ മൂത്ത മകളാണ്.