അന്ധതയില്ലാത്ത നാട്ടിലേക്ക് മനുവേൽ ഉദേശി യാത്രയായി

0 574

പ്രശസ്ത സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ സി. ജെ മനുവേൽ ഇന്ന് വെളുപ്പിന് നിത്യതയിൽ ചേർക്കപ്പെട്ടു.AG കരീപ്ര സഭാംഗമായിരിന്നു Pr മാനുൽ .സംസ്കാരം ചൊവ്വാഴ്ച്ച .

കാഴ്ചയില്ലാഴ്മയെ അകകണ്ണിൽ തെളിഞ്ഞ ക്രിസ്തു വെളിച്ചത്താൽ പരിഹരിച്ച സുവിശേഷത്തിന്റെ ശക്തനായ പോരാളിയായിരുന്നു കർത്തൃദാസൻ പാസ്റ്റർ സി ജെ മനുവേൽ ഉപദേശി. ഗാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കർത്താവിന്റെ വേല വിശ്വസ്ഥതയോടെ ജീവിത അവസാനം വരെ ചെയ്ത കർത്തൃദാസൻ സി ജെ മനുവേൽ ഉപദേശിയുടെ ജീവിതം ഏതൊരു വിശ്വാസിക്കും ഒരു മാതൃകയാണ്.
ഭാര്യ : ശ്രീമതി സൂസമ്മ മനുവേൽ. മക്കൾ : പാസ്റ്റർ ശീലാസ് മനുവേൽ, ജെയിംസ്
മനുവേൽ, റ്റെറ്റസ് മനുവേൽ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.