പി സി എൻ എ കെ മീഡിയ ടീം നിലവിൽ വന്നു

0 478
ഹൂസ്റ്റൺ: 39- മത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ പ്രവർത്തനങ്ങളും അപ്ഡേറ്റുകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ വിവിധ കോൺഫറൻസ് പ്രവർത്തനങ്ങളിൽ പങ്കാളികളും പരിചയവും അനുഭവസമ്പത്തുള്ളവരുമായ മാധ്യമപ്രവർത്തകരുടെ സമിതിയെ തിരഞ്ഞെടുത്തു.
കുര്യൻ സഖറിയ, നിബു വെള്ളവന്താനം, ഫിന്നി രാജു, ജോയി തുമ്പമൺ, സ്റ്റീഫൻ സാമുവൽ എന്നിവരാണ് മീഡിയ ടീം സമിതി അംഗങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടി ഉപയോഗിച്ചുകൊണ്ട് രജിസ്ട്രേഷനും മറ്റ് കോൺഫറൻസിന്റെ  വിവരങ്ങളും ഉൾപ്പെടുത്തി പി.സി.എൻ.എ.കെ വെബ്സൈറ്റിൽ നിന്നും സമൂഹമാധ്യമ പേജുകൾ ആയ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം , ട്വിറ്റർ തുടങ്ങിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദർശിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിന് മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ മീഡിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഹൂസ്റ്റൺ കോൺഫ്രൻസ് നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അറിയിച്ചു.
പി.സി.എൻ.എ.കെ ഭാരവാഹികളുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികളുടെയും നാഷണൽ – ലോക്കൽ കമ്മിറ്റി സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 9 മുതൽ  വൈകിട്ട് 5 വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് ഉണ്ടായിരിക്കുന്നതാണെന്ന് നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
വാർത്ത : ഫിന്നി രാജൂ ഹൂസ്റ്റൺ