തിരുവല്ല : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റും സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ ഡോ. റ്റി ജി കോശി നിത്യതയിൽ പ്രവേശിച്ചു. ന്യുമോണിയ ബാധിച്ച് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.
1933 മെയ് 26ന് അടൂരിനടുത്തുള്ള ഏനാത്താണ് റ്റി.ജി കോശിയുടെ ജനനം. ജോര്‍ജ്-അന്നമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയ മകനായതിനാല്‍ കുഞ്ഞുമോന്‍ എന്ന ഓമനപ്പേരും ലഭിച്ചു. കോശിക്ക് മൂന്നു മാസം പ്രായമുള്ളപ്പോള്‍ മാതാവ് മരിച്ചു. മാതൃവാത്സല്യവും കരുതലും ലഭിക്കാതിരുന്ന കുട്ടിയെ വല്യപ്പച്ചനാണ് വളര്‍ത്തിയത്. സാധുകൊച്ചുകുഞ്ഞുപദേശി നടത്തിയ യോഗത്തില്‍ പങ്കെടുത്ത പതിനാല് വയസ്സുകാരന്‍ കോശി രക്ഷാനിര്‍ണയം പ്രാപിച്ചു. സ്‌കൂള്‍ ഗ്രൗണ്ടിലെ പറങ്കിമാവിന്റെ ചുവട്ടില്‍ പ്രാര്‍ത്ഥനായോഗം ആരംഭിച്ചതോടെ ‘ഉപദേശി’ എന്ന വിളിപ്പേരും ലഭിച്ചു. ഈ യോഗത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. പത്താം ക്ലാസ് വിജയിച്ചപ്പോള്‍ ഉപരിപഠനത്തിനായി പന്തളം എന്‍.എസ്.എസ് കോളേജില്‍ ചേര്‍ന്നു. യൗവനത്തിന്റെ ചാപല്യങ്ങള്‍ കോശിയെയും കീഴടക്കി. സമര്‍ത്ഥനായിരുന്ന കോശിക്ക് ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചില ബിസിനസ്സുകള്‍ നടത്തിയെങ്കിലും എല്ലാം പരാജയത്തില്‍ കലാശിച്ചു.
വിശ്വാസത്തിന്റെ മൂശയില് ദര്ശനങ്ങള്ക്കു രൂപവും ഭാവവും നല്കിയ സുവിശേഷകന്. ഒരു സാധാരണ മനുഷ്യന് അസാധാരണ കരങ്ങളില് ഉപയോഗിക്കപ്പെട്ടതിന്റെ ഉത്തമ ഉദാഹരണം. വേദശാസ്ത്രരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട മണക്കാല ഫെയ്ത്ത് തിയോളജിക്കല് സെമിനാരിയുടെ സ്ഥാപകന്. നാലായിരത്തോളം പൂര്വ്വ വിദ്യാര്ത്ഥികളുടെ ‘അച്ചായന്‘. ശാരോന് ഫെലോഷിപ്പ് ചര്ച്ചിന്റെ മുന് പ്രസിഡന്റ്.
34-ാം വയസ്സിലാണ് റ്റി.ജി. കോശി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പരുമല പുല്ലംപ്ലാവില് പൊന്നമ്മ ജീവിതസഖിയായി.