കുവൈറ്റ്: മംഗഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ബഥേൽ മ്യുസിക് കുവൈറ്റ്, ഫോർ ദ് ക്രൈസ്റ്റ് മീഡിയ കുവൈറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ മംഗഫിൽ വെച്ച് സംഗീത സായാഹ്നവും ദൈവവചന പ്രഘോഷണവും നടക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ ബ്രദർ ലാലു ഐസക് (കോട്ടയം) സാംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മോൻസി കെ. വിളയിൽ (മുംബയ്) പാട്ടുകളുടെ പാശ്ചാത്തലം വിവരിക്കുകയും ദൈവ വചനം പ്രസംഗിക്കുകയും ചെയ്യും. കുവൈറ്റിൻ്റെ വിവിധ ഇടങ്ങളിൽ നിന്നും പത്തിലധികം ക്രൈസ്തവ ഗായകർ ഗാനങ്ങൾ ആലപിക്കുന്ന പ്രസ്തുത സംഗീത സായാഹ്നം കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിന് ഒരു സവിശേഷ ആനുഭവം ആയിരിക്കും. ഈ ആത്മീക സമ്മേളനത്തിൻ്റെ വിപുലവും ക്രമീകൃതവുമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. കുവൈറ്റിലെ അനുഗ്രഹീത ഗായകർ ബ്രദർ ലിറ്റോ ജോസഫ്, ബ്രദർ ഷെറിൻ ചെറിയാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 96550179835, 96567609574