പെന്തകോസ്ത് സഭയെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.

0 372

കോട്ടയം: പെന്തകോസ്ത് സഭയെ അവഗണിച്ചാൽ ശക്തമായ പ്രത്യാഘാതം എല്ലാ മുന്നണികളും നേരിടേണ്ടി വരുമെന്ന് പെന്തകോസ്ത്ൽ യൂത്ത് കൗൺസിൽ. നാളുകളായി എല്ലാ മുന്നണികളും സഭയെ അവഗണിക്കുകയാണ്. കേരളത്തിലെ 40 അസംബ്ലി മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനവും 20 മണ്ഡലങ്ങളിൽ നിർണായക സ്വാധീനവും സഭക്കുണ്ട്. മധ്യ കേരളത്തിൽ മുന്നണികളുടെ ജയപരാജയങ്ങൾ തീരുമാനിക്കാനുള്ള ശക്തി സഭക്കുണ്ട്. പാറശാല,നെയ്യാറ്റിൻകര,അരുവിക്കര,കാട്ടാക്കട, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, കോന്നി, ആറന്മുള, അടൂർ, മാവേലിക്കര, റാന്നി, ചെങ്ങന്നൂർ, കൊല്ലം, ആലപ്പുഴ, കുട്ടനാട്, തിരുവല്ല, പീരുമേട്, ഇടുക്കി, കടുത്തുരുത്തി, പിറവം, മൂവാറ്റുപുഴ,എറണാകുളം, പറവൂർ,കുന്നംകുളം,നിലമ്പൂർ മണ്ഡലങ്ങളിൽ സഭയുടെ നിലപാട് നിർണായകമാണ്. നാളുകളായി രാഷ്ട്രീയ അധികാരത്തിൽ നിന്നും സഭയെ ഇരു മുന്നണികളും അകറ്റി നിർത്തുകയാണ്. പൊളിറ്റിക്കൽ പവർ ബ്രോക്കർന്മാരും ഗ്രൂപ്പ് മാനേജർന്മാരും നടത്തുന്ന വീതം വയ്പിൽ മെരിറ്റ് നിഷേധിക്കപ്പെടുകയാണ്. പതിറ്റാണ്ടുകളായി മത്സരിക്കുന്നവർ മാറി നിൽക്കുകയും ധാർമിക മൂല്യങ്ങളുള്ള യുവാക്കൾക്ക് അവസരം നൽകണമെന്നും യൂത്ത് കൗൺസിൽ ആവശ്യപെട്ടു. നിലമ്പൂർ, ചെങ്ങന്നൂർ, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിൽ പെന്തകോസ്ത് സ്ഥാനാർത്ഥികളെ പരിഗണിക്കണം. അർഹിക്കുന്ന പരിഗണന നൽകുന്നില്ലെങ്കിൽ ഭാവി നിലപാടുകൾ ആലോചിക്കേണ്ടിവരുമെന്നും പെന്തകോസ്തൽ യൂത്ത് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപെട്ടു.