ദോഹ: രാജ്യത്തേക്കുള്ള എല്ലാ യാത്രാവിമാനങ്ങളുടെയും വിലക്ക് ഖത്തര്‍ നീട്ടി. എന്നാല്‍ ട്രാന്‍സിറ്റ്, ചരക്കു വിമാനങ്ങള്‍ അനുവദിക്കും. വിദേശത്തുള്ള ഖത്തര്‍ പൗരന്മാര്‍, പെര്‍മനന്റ് റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് ഏതു സമയത്തും ഖത്തറിലേക്ക് മടങ്ങിവരാം. എന്നാല്‍ ഇവര്‍ ഖത്തറില്‍ എത്തിയ ഉടന്‍ 14 ദിവസം സമ്ബര്‍ക്കവിലക്കില്‍ കഴിയണം. ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ഭാഗങ്ങള്‍ അടച്ച നടപടിയും തുടരും.
ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവും വിദേശ കാര്യസഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിര്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടികള്‍.