റവ. ബെനിസൻ മത്തായി റീജിയണൽ ഓവർസീയറായി തുടരും
ഇവഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഈ.പി. സാംകുട്ടി അടുത്ത രണ്ട് വർഷം കൂടി തൽസ്ഥാനത്ത് തുടരും
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ ഓവർസീയറായി കഴിഞ്ഞ വർഷങ്ങളിൽ സേവനം അനുഷ്ടിച്ച റവ. ബെനിസൻ മത്തായി അടുത്ത 4 വർഷങ്ങൾ കൂടി തൽസ്ഥാനത്ത് തുടരും.
2020 ജനുവരി 30 ന് ഏഷ്യൻ. സൂപ്രണ്ട് റവ. കെൻ ആൻഡേഴ്‌സന്റെ മേൽനോട്ടത്തിൽ നടന്ന പ്രിഫറൻസ് ബാലറ്റിൽ 100 % വോട്ട് നേടിയാണ് ഓവർസീയർ തൽസ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സെൻട്രൽ വെസ്റ്റ് റീജിയന്റെ വളർച്ചയ്ക്ക് താൻ നല്കിയ സംഭാവനകളെ ആദരിച്ചാണ് ദൈവദാസന്മാർ ഏകകണ്ഠമായി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
ഇവഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഈ.പി. സാംകുട്ടി അടുത്ത രണ്ട് വർഷം കൂടി തൽസ്ഥാനത്ത് തുടരാൻ തീരുമാനിച്ചു.
കൗൺസിൽ അംഗങ്ങളായി പാസറ്റർമാരായ പി.റ്റി.ജേക്കബ്, പി.റ്റി. മാത്യു, ബിജു എം.ജി, ബാബു തങ്കച്ചൻ, പി.സി. സണ്ണി, സംജയ് ആൽവിൻ, ജോൺസൺ തോമസ്, പി.ജെ. ജോൺ, മഹാവീർ പ്രസാദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.