റവ.ഫാ. കെ.വി. കോശി നിര്യാതനായി.
ഇന്ത്യാ ദൈവസഭാ സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ വി. ഓ.വർഗീസിന്റെ സഹോദരീ ഭർത്താവായിരുന്നു പരേതൻ.
പരുമല വള്ളക്കാലിൽ കളരിക്കാട്ടുവീട്ടിൽ പരേതരായ ശ്രീ കെ. ജെ. വർഗ്ഗീസിന്റെയും ശ്രീമതി സാറാമ്മ വർഗ്ഗീസിന്റെയും നാലാമത്തെ മകനായിരുന്ന റവ. ഫാ. കെ. വി. കോശി (72) 17/06/2019 രാത്രിയിൽ അന്തരിച്ചു. കേരളത്തിലെ പലഭദ്രാസനങ്ങളിലും, സഭകളിലും, ഡൽഹി, ഭോപാൽ, സെക്കന്തരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും സിറിയൻ ഓർത്തഡോക്സ് സഭയുടെ വൈദികൻ ആയിരുന്നു. സഹധർമ്മിണി: ഏലിയാമ്മ (മോളി) കോശി, മക്കൾ- സ്മിത ലിജു, സ്നിത ബൈജു, എൽദോ കോശി. സംസ്കാരം പിന്നീട്.