ബാംഗ്ലൂർ: മുണ്ടത്താനം ഇടയ്ക്കാട്ടിൽ വീട്ടിൽ പരേതനായ ചാക്കോയുടെയും ചിന്നമ്മയുടെയും മകൻ ബാംഗ്ലൂർ എബനേസർ ഏ.ജി. സഭാംഗവുമായ സാബു ചാക്കോ (45) നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുമ്പ് രക്തസമ്മർദ്ദത്തെ തുടർന്ന് ബാംഗളൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംസ്ക്കാരം പിന്നീട്.
ഭാര്യ: ഷൈനി സാബു , മക്കൾ : മനു സാബു, സാബു.
ചർച്ച് ഓഫ് ഗോഡ്, ഭണ്ഡാരാ (നാഗ്‌പൂർ) ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബിനു പുതുവേലിൽ സാമുവലിന്റെ സഹോദരീ ഭർത്താവായിരുന്നു.
ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.