നെരൂൾ ദൈവസഭാംഗം സജു സാമുവേൽ (29 ) നിത്യതയിൽ
വ്യാഴാഴ്‌ച ബാങ്കിൽ എത്തേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയത് കാരണം അന്ന് എത്താൻ സാധിച്ചില്ല
നാസിക്ക്: മുംബൈയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരനും നെരൂൾ ദൈവസഭാംഗവുമായ സജു സാമുവേൽ (29) നാസിക്കിൽ കൊള്ളസംഘത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയിലെ നാസിക്കിലാണ് തഴക്കര അറുനൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ്ഭവനത്തിൽ പരേതനായ രാജുവിൻ്റെയും (ശാമുവേൽ) സാറാമ്മയുടെയും മകനാണ് കൊല്ലപ്പെട്ട സാജു. വെള്ളിയാഴ്‌ച പകൽ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക്- ജോർജ്ജ് ഗ്രൂപ്പിൻറെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം. മുത്തൂറ്റ് ബാങ്കിൻറെ നവി മുംബൈയിലെ ഓഫീസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സാജു ഇന്സ്പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കിലെത്തി കവർച്ചക്കാർ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അപായമണി മുഴക്കാൻ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവർച്ചക്കാർ പിന്നിൽ നിന്നും വെടി വയ്ക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
രണ്ടര വര്ഷം മുമ്പ് അഹമ്മദാബാദിൽ ജോലിക്ക് കയറിയ സാജു ഒരു വർഷം മുമ്പാണ് നവി മുംബൈയിലെത്തിയത്. വ്യാഴാഴ്‌ച ബാങ്കിൽ എത്തേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയത് കാരണം അന്ന് എത്താൻ സാധിച്ചില്ല.രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ പ്രതിഷ്‌ഠയ്ക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്‌സി സാജു, മകൻ: ജെറെമി സാം സാജു (8 മാസം)
ഭൗതീകശരീരം ആദ്യം മുംബൈയിൽ എത്തിച്ചശേഷം തുടർന്ന് കേരളത്തിൽ കൊണ്ടുവന്നു സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
പരേതൻ കേരളത്തിൽ ഐ. പി. സി. മാവേലിക്കര അറുനൂറ്റിമംഗലം സഭാംഗമാണ്.