പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 11,791

രാമമംഗലം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോട്ടയം സൗത്ത് സെന്ററില്‍ ചാന്നാനിക്കാട് സഭാ ശുശ്രൂഷകനും, മുൻ മാറാടി എബനേസർ സഭാ ശുശ്രൂഷകനുമായിയിരുന്ന കർത്തൃദാസൻ പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി കോട്ടയം മാങ്ങാനം കിഴക്കേപ്പറമ്പില്‍ കുടുംബാംഗം
സിസ്റ്റർ ഷെറിൻ ബിജോയ് (36 വയസ്സ്) ജൂലൈ 16 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദൈവദാസിയുടെ ആകസ്മികമായ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
ഭൗതിക ശരീരം(18/07/2022) #തിങ്കൾ രാവിലെ 10മണിക്ക് കോട്ടയം ചാന്നാനിക്കാട് ഐപിസി സഭയിൽ പൊതു ദർശനത്തിന് വയ്ക്കും, വൈകിട്ട് അഞ്ചുമണിക്ക് രാമമംഗലം വെട്ടിത്തറയിലുള്ള പാസ്റ്റർ ബിജോയ് ജോസഫിന്റെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം (19/07/2022) #ചൊവ്വ രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രുഷ ആരംഭിച്ച്,1 മണിക്ക് പുത്തൻകുരിശിൽ ഉള്ള തമ്മാനിമറ്റം ഐപിസി സെമിത്തേരിയിൽ
ദൈവദാസിയുടെ ആകസ്മികമായ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന പ്രിയ ബിജോയ് പാസ്റ്ററെയും, മകളെയും കുടുംബാംഗങ്ങളെയും സര്‍വ്വാശ്വാസങ്ങളുടേയും ഉറവിടമായ ദൈവം ആശ്വസിപ്പിക്കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.