കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

0 629

ന്യൂഡല്‍ഹി: കേന്ദ്രറെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ച് മരിച്ചു.

സെപ്തംബര്‍ 11നാണ് സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് സുരേഷ് അംഗഡി. കോവിഡ് ബാധിച്ചു മരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ്. കോവിഡ് അണുബാധ പോസിറ്റീവ് ആയ ശേഷം മരിച്ച ആദ്യത്തെ സിറ്റിംഗ് മന്ത്രിയാണ് അംഗഡി.

കർണാടകയിലെ ബെലഗാവി നിയോജകമണ്ഡലത്തിൽ നിന്നുള്ള അദ്ദേഹത്തിന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.

സുരേഷ് അംഗഡിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.