കോവിഡ് 19; ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കോവിഡ്-19 സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ പ്രവര്‍ത്തകര്‍ സമൂഹത്തിനു മാതൃകയാകേണ്ട വ്യക്തികളാണ്. അതുകൊണ്ടു തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കോവിഡ്-19 സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കേണ്ടതാണെന്നും അതുപോലെ, സര്‍ക്കാരിന്‍്റെ സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷമാകണം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേതനം സ്വീകരിക്കുന്ന രീതിയും ഉചിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.