സോയാ ചാക്കോ (63) നിത്യതയിൽ

ഗോവാ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ മനു ചാക്കോയുടെ മാതാവാണ് പരേത

0 2,084

ആലപ്പുഴ/ ഗോവ: കറ്റാനം കൊച്ചയ്യത്ത് വീട്ടിൽ പരേതനായ സുവിശേഷകൻ ഏ . ചാക്കോയുടെ ഭാര്യയും ചർച്ച് ഓഫ് ഗോഡ് (സെൻട്രൽ വെസ്റ്റ് റീജിയൻ) ഗോവ ദൈവസഭയുടെ ശുശ്രൂഷകൻ പാസ്റ്റർ മനു കെ.ചാക്കോയുടെ മാതാവുമായ സോയാ ചാക്കോ (63) ഇന്ന് ഗോവയിൽ (10-01-2020) 2 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കറ്റാനം ഐ. പി.സി. സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ: പാസ്റ്റർ മനു കെ. ചാക്കോ, (ഗോവ), മഞ്ജു ജോൺസൺ, മാത്യു ചാക്കോ (യു. കെ.),
മരുമക്കൾ: ലീന മനു, പാസ്റ്റർ ജോൺസൺ (കോയമ്പത്തൂർ ഐ.പി.സി.), ബ്ലെസ്സി മാത്യു (യു.കെ.)
കൊച്ചുമക്കൾ: ആരൻ, ജോഷ്വാ, സാറാ, അഭിഷേക്, ആസാഫ്, ഹാനോക്ക്.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിച്ചാലും ! കർമ്മേൽ മീഡിയാ വിഷൻ കുടുംബത്തിൻറെ അനുശോചനവും അറിയിക്കുന്നു.!