സൂസമ്മ യോഹന്നാൻ (60) നിത്യതയിൽ

സംസ്കാരം തിങ്കളാഴ്ച നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ

0 4,287

മുംബൈ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മഹാരാഷ്ട്രാ ഡിസ്ട്രിക്ട് സൂപ്രണ്ട് .റവ. വി. ഐ. യോഹന്നാന്റെ സഹധർമ്മിണി പത്തനാപുരം ആലിമുക്കിൽ പാപ്പച്ചന്റെയും ചിന്നമ്മയുടെയും മകൾ സൂസമ്മ യോഹന്നാൻ ഇന്ന് (21/08/2021) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ 35-ലധികം വർഷങ്ങളായി നവിമുംബയിൽ കർത്തൃ വേലയിൽ ദൈവദാസനോടപ്പം ശുശ്രൂഷയിൽ പങ്കാളി ആയിരുന്നു. വളരെ സ്നേഹവും, കരുതലും, സൗമ്യതയും കൈമുതൽ ആയിരുന്ന കർതൃദാസി എല്ലാവർക്കും ഒരു മാതൃക ആയിരുന്നു. തന്റെ വിശ്വാസവും , പ്രത്യാശയും, പ്രാർത്ഥനാ ജീവിതവും എടുത്ത് പറയത്തക്കതാണ്. സംസ്ക്കാര ശുശ്രൂഷ 23/08/2021 തിങ്കളാഴ്ച നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ :- ലിനോ, ലിൻസി .
മരുമക്കൾ :- നിബു, കൊച്ചു മോൻ

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.