സുഷമ സ്വരാജ് വിടവാങ്ങി

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വച്ചാണ് സുഷമ സ്വരാജ് വിടവാങ്ങിയത്.

0 1,488

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്(67) അന്തരിച്ചു. രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആദ്യ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ വിദേശകാര്യ മന്ത്രി പദം അലങ്കരിച്ച സുഷമ സ്വരാജ് അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളിലൂടെ ഏറെ ജനശ്രദ്ധ നേടിയിരുന്നു.