100 മിഷൻ സ്റ്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

0 851

മുളക്കുഴ :- 2023ൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് ശതാബ്ദി കൺവൻഷൻ കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 100 മിഷൻ സ്റ്റേഷനുകളിൽ ആദ്യ മിഷൻ സ്റ്റേഷൻ പ്രവർത്തനം സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്തു.
സഭയുടെ പ്രധാന ദൗത്യം സുവിശേഷീകരണം ആണ് എന്നത് മറക്കാതെ ദൗത്യനിർവഹണത്തിൽ മുന്നേറണം. പരിശുദ്ധാത്മ നിറവോടും നിയോഗത്തോടും സമർപ്പത്തോടും ത്യാഗ മനോഭാവത്തോടും കൂടെ സുവിശേഷ വയലിൽ അദ്ധ്വാനിക്കുന്നവർ എന്നും വിജയികളായിട്ടുണ്ട് എന്നും സ്റ്റേറ്റ് ഓവർസീയർ ഓർപ്പിച്ചു.
വെച്ചൂച്ചിറ അരയൻപാറ കേന്ദ്രീകരിച്ചാണ് ആദ്യ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വെച്ചൂച്ചിറ സെന്ററിന്റ ചുമതലയിലുള്ള ഈ പ്രവർത്തനത്തിന് പാസ്റ്റർ ബാബു ജോർജ്‌ ആണ് നേതൃത്വം നൽകുന്നത്.
മെയ്‌ 6 വെള്ളിയാഴ്ച 4 മണിക്ക് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു.
വൈ പി ഇ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി,മൗണ്ട് സിയോൻ ബൈബിൾ സെമിനാരി ഡീൻ പാസ്റ്റർ എബനേസർ മുഹമ്മദ്‌,പാസ്റ്റർമാരായ വി എ മാത്യു , തോമസ് കെ എബ്രഹാം , ആന്റണി മെയിൻ തുടങ്ങിയവർ പങ്കെടുത്തു.
ശതാബ്ദി കൺവൻഷന് മുമ്പായി 100 മിഷൻ സ്റ്റേഷൻ എന്ന ലക്ഷ്യത്തോടെ പ്രവർത്തനം നടക്കുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: