പാസ്റ്റർ തോമസ് ഉലെധാറും രണ്ട് മക്കളും കാറപകടത്തിൽ കൊല്ലപ്പെട്ടു.
കാറപകടത്തിൽ കൊല്ലപ്പെട്ടത് മുംബൈ ഭീകരാക്രമണത്തിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട സുവിശേഷകൻ
മുംബൈ: നായ്‌ഗാവ് സ്വദേശിയും അനുഗ്രഹീത ബൈബിൾ പ്രഭാഷകനുമായ പാസ്റ്റർ തോമസ് ഉലെധാർ (40) ഓടിച്ചിരുന്ന നാനോ കാറിൻറെ പിന്നിൽ ഒരു ടെമ്പോ ഇടിച്ചു അദ്ദേഹവും രണ്ട് ആൺ മക്കളും തൽക്ഷണം മരണമടഞ്ഞു. ബെന്നി (10 ), ഐസ്സൽ (5) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ മേരിയെ ഗുരുതരമായ പരുക്കുകളോടെ പ്ലാറ്റിനം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തോമസും ഭാര്യ മേരിയും കുഞ്ഞുങ്ങളും മുംബൈയിൽ നിന്നും വസായിയിലേക്കുള്ള യാത്രയിലാണ് സതിവലി പാലത്തിന് സമീപം വച്ചു ഏകദേശം 6 .30 ന് ഒരു ടെമ്പോ പിന്നിൽ നിന്നും അവരുടെ കാറിൽ ഇടിച്ചു നിർത്താതെ ഓടിപ്പോയത്. ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡർ മറികടന്ന് മുംബൈ പാതയിൽ വന്നു നിന്നു. അപകടത്തിന് ശേഷം സംഭവസ്ഥലത്തു നിന്നു ഓടിപ്പോയ ടെമ്പോ ഡ്രൈവറെ പിന്നീട് കാസാ പോലീസ് അറസ്റ്റ് ചെയ്ത് വസായ് ഈസ്റ്റ് പൊലീസിന് കൈമാറി.
