കനത്ത മഴയെത്തുടര്‍ന്ന് വിവിധ റൂട്ടുകളില്‍ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.

നാളെയും,​ പന്ത്രണ്ടിനും കൊല്ലത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും,​ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്കുമുള്ള മെമു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

0 953

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വിവിധ റൂട്ടുകളില്‍ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. നാളെയും,​ പന്ത്രണ്ടിനും കൊല്ലത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും,​ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്കുമുള്ള മെമു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നാളെയും തിങ്കളാഴ്ചയും സര്‍വീസ് നടത്തേണ്ട എറണാകുളം- കൊല്ലം പാസഞ്ചറും,​ 11 നും 13 നുമുള്ള കൊല്ലം- കോട്ടയം പാസഞ്ചറും കായംകുളം വരെയേ ഉണ്ടാകൂ.

നാളെയും തിങ്കളാഴ്ചയുമുള്ള പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് കരുനാഗപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും. പകരം കരുനാഗപ്പള്ളിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാസഞ്ചര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. കരുനാഗപ്പള്ളിയില്‍ നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടുന്ന ഈ ട്രെയിനിന് പാലരുവി എക്സപ്രസിന്റെ സ്റ്റോപ്പുകളുണ്ടാകും.

മഹാരാഷ്‌ട്രയിലെ പേമാരി കാരണം ഇന്നും നാളെയുമുള്ള മുംബയ്- കന്യാകുമാരി ജയന്തി ജനത എക്സ്‌പ്രസ് ട്രെയിന്‍ മുംബയ്‌ക്കും സോളാപൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഇന്നും നാളെയുമുള്ള കന്യാകുമാരി- മുംബയ് ജയന്തി ജനത എക്സപ്രസ് സോളാപൂര്‍ വരെയേ സര്‍വീസ് നടത്തൂ.