ട്വിൻ സിറ്റി ക്രിസ്ത്യൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ഓൺലൈൻ കൺവൻഷൻ ഈ ജനുവരി 25 ന്

0 372

നവിമുംബൈ: കലമ്പൊലി, കാമോഠെ, പൻവേൽ എന്നീ പട്ടണങ്ങളിൽ നിന്നുള്ള ഹിന്ദി, മറാഠി, മലയാളം പെന്തെക്കോസ്തൽ സഭകളുടെ സംയുക്ത കൂട്ടായ്മയായ ട്വിൻ സിറ്റി ക്രിസ്ത്യൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ഓൺലൈൻ കൺവൻഷൻ ജനുവരി 25 ന് നടക്കും.

ആധുനിക സാങ്കേതിക വിദ്യയായ Zoom (സൂം) പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി നടത്തപ്പെടുന്ന ഓൺലൈൻ കൺവൻഷനിൽ കർത്താവിൽ പ്രശസ്‌ത വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ തോമസ് ചെറിയാൻ (കാലിഫോർണിയ) മുഖ്യ പ്രഭാഷകനായിരിക്കും.
പ്രശസ്‌ത ക്രൈസ്തവ ഗായിക സിസ്റ്റർ മൻപ്രീത് കൗർ (ഡൽഹി) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

2014 ലാണ് ഹിന്ദി, മറാഠി, മലയാളം ഭാഷകളിലായി 22 ലധികം സഭകളുമായി കലമ്പൊലി, കാമോഠെ, പൻവേൽ പട്ടണങ്ങളിലെ പെന്തെക്കോസ്ത് സഭകളെ ഏകോപിപ്പിച്ചു കൊണ്ട് ട്വിൻ സിറ്റി ക്രിസ്ത്യൻ ട്രസ്റ്റ് എന്ന പേരിൽ ഒരു സംഘടനാ രൂപീകരിച്ചത്. എല്ലാ വർഷവും കൺവൻഷനും, സംയുക്തസഭായോഗവും വെക്കേഷൻ ബൈബിൾ സ്‌കൂളും നടത്തപ്പെടുന്നു.

പാസ്റ്റർ വിനോദ് ജാദവ് പ്രസിഡന്റും പാസ്റ്റർ റെജിനാൾഡ് ജോസഫ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: