ഷാർജ: ജനുവരി 30 ശനിയാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെൻ്ററിൽ വെച്ച് നടന്ന യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യു.പി.എഫ്.) യുഎ ഇ യുടെ വാർഷിക ജനറൽ ബോഡിയോഗത്തിൽ പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുത്തു.
2021 – 2022 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികൾ
പ്രസിഡൻറ് – പാസ്റ്റർ കോശി ഉമ്മൻ, വൈസ് പ്രസിഡൻ്റ് – പാസ്റ്റർ നെബു മാത്‌സൺ , സെക്രട്ടറി-ബ്രദർ റോബിൻസ് കീച്ചേരി, ട്രഷറർ – ബ്രദർ ബെന്നി എബ്രഹാം, ജോയിൻറ് സെക്രട്ടറി – ബ്രദർ ബ്ലസൻ ഡാനിയേൽ, ജോയിൻറ് ട്രഷറർ- ബ്രദർ ജേക്കബ് ജോൺസൺ ഓഡിറ്റർമാർ- ബ്രദർ ജെയിൻ വി ജോൺ, ജെയ്സൺ ജോസഫ്, ജനറൽ കോർഡിനേറ്റർ-
ബ്രദർ ടോജോ തോമസ്, ക്യാമ്പ് കോർഡിനേറ്റർമാർ- പാസ്റ്റർ ദിലൂ ജോൺ, പാസ്റ്റർ ബിനു ജോൺ, ബ്രദർ ജിബു മാത്യൂ, മീഡിയ കോർഡിനേറ്റർ- പാസ്റ്റർ ജോൺ കോശി.
കേരളത്തിൽനിന്നും യു എ ഇ യിൽ വന്നു പാർക്കുന്ന മലയാളികളായ പെന്തക്കോസ്ത് വിശ്വാസികൾ ഉൾപ്പെട്ടുനിൽക്കുന്ന കൂട്ടായ്മയുടെ ഐക്യവേദിയാണ് യു പി എഫ് യു എ ഇ. 1982 ൽ തുടങ്ങിയ യു പി എഫ് യു എ ഇ യുടെ പ്രവർത്തനങ്ങൾ നാളിതുവരെയും വളരെ നന്നായി മുൻപോട്ട് പോകുന്നു. യു എ ഇ യുടെ 7 എമിറേറ്റ്സുകളിലും ഉള്ള 66 സഭകൾ യുപി എഫ് യു എ ഇയോട് ചേർന്ന് പ്രവർത്തിക്കുന്നു