ബന്ധുവിന്റെ ശവസംസ്കാര ശുശ്രൂഷയ്ക്ക് പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ ബ്രദർ വിൽസൺ വർഗീസ് കർത്തൃ സന്നിധിയിൽ
മുംബൈ. ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് കഞ്ചുർ മാർഗ്ഗ് സഭാവിശ്വാസി പെരുമ്പാവൂർ സ്വദേശി ബ്രദർ വിൽസൺ വർഗീസ്(57) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട തന്റെ ബന്ധു ബിജോയ് ജോസഫിന്റെ സഹധർമ്മിണി ഷെറിൻ ബിജോയിയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ അനന്തപൂർ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ വേർപാട് സംഭവിക്കുകയായിരുന്നു.
മൃതദേഹം ആന്ധ്രാ പ്രദേശ് അനന്തപൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഭാര്യ. ഗ്രേസി വിൽസൺ.