മാവേലിക്കരയില്‍ വനിതാ പോലീസ് ഓഫീസറെ തീകൊളുത്തി കൊന്നു: പൊലീസുകാരന്‍ പിടിയിൽ

വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മാവേലിക്കര കാഞ്ഞിപ്പുഴ കവലയിൽ വച്ചാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വസ്ത്രം മാറി പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നാലെ എത്തിയ അജാസ് സൗമ്യയുടെ സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തി

0 1,010

മാവേലിക്കരയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ തീ കൊളുത്തി കൊലപ്പെടുത്തി. സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ (30)യെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലീസുകാരനായ അജാസിനെ കസ്റ്റഡിയിലെടുത്തു.

വ​ള്ളി​കു​ന്ന​ത്ത്​​ പൊ​ലീ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പി​ടി​യി​ലാ​യ ആ​ലു​വ ട്രാ​ഫി​ക്​ സ്​​റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ അ​ജാ​സ്​

മാവേലിക്കര വള്ളികുന്നത്ത് കാഞ്ഞിപ്പുഴ കവലയില്‍ വച്ച്‌ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് സൗമ്യ വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നാലെ എത്തിയ അജാസ് സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിപ്പിച്ച്‌ വീഴ്ത്തി.

പിന്നെ കയ്യിലിരുന്ന കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീക്കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. അജാസിനും തീപടര്‍ന്ന് പൊള്ളലേറ്റിട്ടുണ്ട്.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അജാസിനെ പിടികൂടിയത്.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവിന് വിദേശത്താണ് ജോലി. മൂത്ത രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇളയ കുട്ടിക്ക് ഒന്നര വയസ്സുമാത്രമെ ആയിട്ടുള്ളു. സൗമ്യക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് അജാസെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.