ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം ജനുവരി 9ന്

പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർ റൂബിൾ രാജ് (കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ) മുഖ്യ സന്ദേശം നൽകും.

0 373

ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കൂട്ടായ്മ ആയ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ പതിനൊന്നാം വാർഷിക സമ്മേളനം 2021 ജനുവരി 9ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ.സി.സി തോമസ് ഉദ്ഘാടനം ചെയ്യും. ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർ റൂബിൾ രാജ് (കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ) മുഖ്യ സന്ദേശം നൽകും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്/ റീജിയൻ ഓവർസീയർമാരായ പാസ്റ്റർ എം കുഞ്ഞപ്പി, ബെൻസൻ മത്തായി, രാജു തോമസ്, ബെന്നി ജോൺ, എൻ. പി കൊച്ചുമോൻ പാസ്റ്റർമാരായ വൈ റെജി, പി ജി മാത്യുസ് സിവി ആൻഡ്രൂസ്, മാത്യു കെ ഫിലിപ്പ്, സണ്ണി താഴംപള്ളം, ബിനു പി. ജോർജ്, കെ.ഒ സ്റ്റീഫൻ, വില്ല്യം ഡാനിയേൽ, സഹോദരന്മാരായ രാജൻ ആര്യപള്ളി, ജോസഫ് മാത്യു തുടങ്ങിയവർ ആശംസകൾ അറിയിക്കും.
കാർട്ടൂണിസ്റ്റ് ഇവാഞ്ചലിസ്റ്റ് ജയമോഹനൻ അതിരുങ്കൽ ബിരുദ ബിരുദാനന്തര പഠനങ്ങളിൽ റാങ്ക് നേടിയവരും പ്ലസ്ടുവിന് മുഴുവൻ മാർക്ക് നേടിയവരുമായ ചുർച്ച് ഓഫ് ഗോഡ് അംഗങ്ങളെ ആദരിക്കും. പാസ്റ്റർ ജിനോസ് പി. ജോർജ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു, ഷിബു കെ മാത്യു, ജെയ്സ് പാണ്ടനാട് തുടങ്ങിയവർ നേതൃത്വം വഹിക്കും

Get real time updates directly on you device, subscribe now.

%d bloggers like this: