പുതുപ്പാടി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, മലബാറിന്റെ അപ്പോസ്‌തോലനുമായ കർത്തൃദാസൻ പാസ്റ്റർ സി ജെ എബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. താമരശ്ശേരിക്കടുത്ത് പുതുപ്പാടിയുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു.
മലബാറിലെ പെന്തകോസ്ത് സഭയ്ക്ക് പ്രത്യേകിച്ച് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ വളർച്ചക്കും സുവിശേഷ വ്യാപനത്തിനും വളരെയേറെ അധ്വാനിച്ച കർത്തൃദാസനായിരുന്നു പാസ്റ്റർ സി ജെ എബ്രഹാം. അനേക പുതിയ സഭകൾ സ്ഥാപിക്കുവാൻ ദൈവം കർത്തൃദാസനെ ഉപയോഗിച്ചു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോഴിക്കോട് സെന്ററിന്റെ സെന്റർ ശുശ്രൂഷകനായി മുൻപ് ദീർഘ കാലം പ്രവർത്തിച്ചിരുന്നു. മലബാറിന്റെ പെന്തകോസ്ത് ചരിത്രത്തോടൊപ്പം നടന്ന കർത്തൃദാസൻ പാസ്റ്റർ സി ജെ എബ്രഹാമിന്റെ കഠിനാധ്വാനം ഒരിക്കലും മറക്കുവാൻ കഴിയുകയില്ല.
സംസ്കാര ശ്രുഷൂഷ പിന്നീട് നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.