Make your way with News Fact and Knowledge

മ്യൂസിക് ഷോ കാണാന്‍ കൂട്ടുകാരനോടൊപ്പം പോയ ഇസ്രയേല്‍ സ്വദേശിയായ 22 കാരിയെ ഹമാസ് തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

0 118

മ്യൂസിക് ഷോ കാണാന്‍ കൂട്ടുകാരനോടൊപ്പം പോയ ഇസ്രയേല്‍ സ്വദേശിയായ 22 കാരിയെ ഹമാസ് തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇസ്രയേലില്‍ നടക്കുന്ന മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ എത്തിയിരുന്നു. ഗസയില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പലരും കുടുങ്ങിക്കിടക്കുകയാണ്.

സംഗീത വേദിയെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തേക്ക് ഹമാസ് ആക്രമണം തുടങ്ങിയപ്പോള്‍ നൂറുകണക്കിന് ആളുകള്‍ ചിതറിയോടുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പല വീഡിയോകളിലും കാണുന്നു. കൂട്ടുകാരനോടൊപ്പം മ്യൂസിക് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ 22 കാരിയെ ഹമാസ് ആയുധധാരികള്‍ തട്ടിക്കൊണ്ട് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ധാരാളം ആളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

‘എന്നെ കൊല്ലരുത്’… ‘അരുത്’…എന്നപേക്ഷിക്കുന്ന നോവ അര്‍ഗമാനി എന്ന 22 കാരി പെണ്‍കുട്ടികുട്ടിയുടെ വീഡിയോ കണ്ടതിനെത്തുടര്‍ന്ന് അവള്‍ക്കൊപ്പമുള്ള കൂട്ടുകാരന്റെ സഹോദരന്‍ ഇരുവരേയും കാണാനില്ലെന്ന പരാതി നല്‍കിയിട്ടുണ്ട്. ഫോണില്‍ നിരന്തരമായി വിളിക്കുന്നുണ്ടെങ്കിലും കിട്ടുന്നില്ലെന്നും അവളുടെ സഹോദരന്‍ പറയുന്നു. ആ കുടുംബത്തിന് ഒറ്റ മകളാണ് ആകെയുള്ളതെന്നും ധാരാളം യാത്ര ചെയ്യുന്ന പെണ്‍കുട്ടിയാണെന്നും അവളുടെ കോളജ് സുഹൃത്തുക്കള്‍ പറഞ്ഞു. ഈ വീഡിയോ കണ്ട അവളുടെ മാതാപിതാക്കള്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും അവളുടെ സുഹൃത്ത് പറഞ്ഞു.