Make your way with News Fact and Knowledge

പാസ്റ്റർ.കെ. വി. വർഗീസിന്റെ സംസ്കാരം ജനു.3 ന്

0 81

മേപ്രാൽ: ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സീനിയർ ശുശ്രുഷകൻ കോയിപ്പത്രയിൽ പാസ്റ്റർ കെ.വി.വർഗീസ് ( മേപ്രാൽ ബേബിച്ചൻ – 88) നിര്യാതനായി. സംസ്കാരം ജനു. 3 ന് ശനിയാഴ്ച രാവിലെ 9 ന് മേപ്രാൽ ചർച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ഹാളിലെ ശുശ്രുഷക്ക് ശേഷം 12.30നു സഭാ സെമിത്തേരിയിൽ.

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ കാരായ്മ സഭയുടെ ശുശ്രുഷകനായിരുന്നു. തുടർന്ന് പാണ്ടനാട്, കലഞ്ഞൂർ, പുത്തൻപീടിക, തണ്ണിത്തോട്, ഇലന്തൂർ, എടത്വ, ഭരണിക്കാവ്, മടന്തമൺ, വെള്ളാപ്പള്ളി, കാട്ടുനിലം എന്നിവിടങ്ങളിൽ സഭ ശുശ്രുഷകനായി പ്രവർത്തിച്ചു.

ഭാര്യ: കാരയ്ക്കൽ പുത്തൻപുരക്കൽ പണിക്കരുവീട്ടിൽ പരേതയായ അന്നമ്മ വർഗീസ്. മക്കൾ: കൊച്ചുമോൾ, ഡെയ്ലി, സ്റ്റീഫൻ, സിസിലി. മരുമക്കൾ: പാസ്റ്റർ ജോൺ സാമുവേൽ (ഐപിസി റാന്നി വൈക്കം, സുനിത വർഗീസ് (ഷിക്കാഗോ), പാസ്റ്റർ ജോസഫ് പി.സാമുവേൽ (ഏജി ചർച്ച്, പീരുമേട്), പരേതനായ ജെബി മാത്യു.

കൊച്ചുമക്കൾ : അക്സ & ഷിബിൻ.ജി.സാമുവേൽ (Pypa Kerala State President), കെസിയ & റോണി, വെസ്‌ലി. മാത്യൂസ്, ദിയ, ഡാനിയേൽ, ജബ്ബസ്, ഇവാഞ്ചനിൽ, ജാക്ക്ലിൻ, ആഗ്നസ്.