Make your way with News Fact and Knowledge

ഗാസയില്‍ സമാധാനം: വെടിനിര്‍ത്തലിന് സമ്മതിച്ച്‌ ഹമാസ്; ബന്ദികളെ കൈമാറും

നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും

0 216

ഗാസ സിറ്റി: ഗാസയില്‍ വെടിനിർത്തല്‍ ധാരണകള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായത്.

ഗാസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറും ഈജിപ്ത്തും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ധാരണ.

ബന്ദികളുടെ മോചനത്തിനും ധാരണയായതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. രണ്ടു ഘട്ടമായി ബന്ദികളെ മോചിപ്പിക്കും.60 ദിവസത്തെ വെടിനിര്‍ത്തലിനാണ് നിലവില്‍ ധാരണയായത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 62,004-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.