Make your way with News Fact and Knowledge

ഐപിസി ഗോവ സ്റ്റേറ്റിന്പുതിയനേതൃത്വം

0 193

ഐപിസി ഗോവ സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 21ന് പോണ്ട ഭോലാനാഥ് ഹാളിൽ സംയുക്ത ആരാധനയ്ക്ക് ശേഷം നടന്നു.
കർത്തൃമേശയ്ക്ക് പാസ്റ്റർ വി. ജെ. തോമസ് നേതൃത്വം നൽകി.

സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളായി
പാസ്റ്റർമാരായ വി.ജെ. തോമസ് (പ്രസിഡന്റ്), വില്യം കുഞ്ഞുകുട്ടി ( വൈസ് പ്രസിഡന്റ്), എബ്രഹാം മാത്യു (സെക്രട്ടറി), ബ്രദർ ജെസ്റ്റിൻ ജെറാൾഡ് ( ജോയിന്റ് സെക്രട്ടറി), ബ്രദർ സാംസൺ വർഗ്ഗീസ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ബിജു സഖറിയ, പാസ്റ്റർ കെ. എം. എബ്രഹാം, പാസ്റ്റർ ആനന്ദ് മസ്തോലി , ബ്രദർ എബ്രഹാം മാമ്മൻ, ബ്രദർ ഏ.ഓ. ഉമ്മൻ, ബ്രദർ റെജി ജോർജ്ജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സോദരി സമാജം, സണ്ടേസ്ക്കൂൾ പി.വൈ.പി.എ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പാസ്റ്റർ വി.ജെ. തോമസ് പുതിയ നേതൃത്വത്തെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.