നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്ക്
പുതിയ ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പുതിയ ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി കുറയും. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ സുഖകരമാക്കും. സ്വകാര്യമേഖലയിൽ ആദ്യ ജോലി ലഭിക്കുന്നവർക്ക് 15,000 രൂപ. യുവാക്കൾക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പിഎം വികസിത ഭാരത തൊഴിൽ പദ്ധതി വഴി മൂന്നര കോടി യുവാക്കൾക്ക് പ്രയോജനമുണ്ടാകും. മത്സ്യത്തൊഴിലാളികളെയും കർഷകരെയും ഇന്ത്യ കൈവിടില്ല. പിന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈവിടില്ലെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.