Make your way with News Fact and Knowledge

കുമ്പനാട് കൺവൻഷന് തുടക്കമായി

0 201

കുമ്പനാട്: ദൈവാശ്രയത്തിലേക്കും സാക്ഷീകരണത്തിനുള്ള സമർപ്പണത്തിലേക്കും വിശ്വാസ സമൂഹം മടങ്ങിവരണമെന്ന് ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാം പറഞ്ഞു.
102-ാമത് ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ⁠മാനസാന്തരം, താഴ്മ ,സ്തുതി, ദൈവത്തിനായുള്ള ദാഹം, ദൈവാശ്രയം, സേവന മനസ്സ് എന്നിവയാണ്. ദൈവസന്നിധ്യം നമ്മിലേക്ക് കൊണ്ടുവരുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗിസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാസ്റ്റർ ബഞ്ചമിൻ വർഗീസ്സിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. പാസ്റ്റർ വി ജെ തോമസ് പ്രസംഗിക്കും. തുടർന്നുള്ള രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, നൂറുദീൻ മുള്ള, സണ്ണി ഫിലിപ്പ്, മോനിസ് ജോർജി, കുഞപ്പൻ സി വർഗീസ്, ബാബു ചെറിയാൻ, രാജു മേത്രയിൽ, കെ ജെ തോമസ്, ജെയിംസ് ജോർജ്, തോമസ് ഫിലിപ്പ്, ജോൺ കെ മാത്യു, സണ്ണി കുര്യൻ, വർഗീസ് മത്തായി, വിൽസൺ ജോസഫ്, ഫിലിപ്പ് പി തോമസ്, ബേബി വർഗീസ് എന്നിവർ പ്രസംഗിക്കും.

18 ന് രാവിലെ പതിനായിരങ്ങൾ പങ്കെടുക്കുന്ന കർത്തൃമേശയോടും പൊതുയോഗവും നടക്കും. പാസ്റ്റർ തോമസ് പ്രസംഗിക്കുകയും പാസ്റ്റർ വൽസൻ ഏബ്രഹാം കർത്തൃമേശക്ക് നേതൃത്വം നൽകുകയും ചെയ്യും.
കൺവൻഷനോടന്നുബന്ധിച്ച് സുവിശേഷയോഗം, ബൈബിൾ ക്ലാസ്, പൊതുയോഗം, യൂത്ത് ചലഞ്ച്, മിഷനറി സമ്മേളനം, വിമൻസ് ഫെലോഷിപ്പ് വാർഷികം, സണ്ടേസ്കൂൾ യുവജന സമ്മേളനം, മ്യൂസിക് പ്രോഗ്രാം, ഹിന്ദി മീറ്റിംഗുകൾ എന്നിവ നടക്കും.

സ്റ്റാൻലി ജോണിൻ്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽക്കും. ആരാധന, പ്രവൃത്തി, സാക്ഷീകരണം എന്നതാണ് ഈ വർഷത്തെ കൺവൻഷൻ്റെ ചിന്താവിഷയം.

ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, ഗൾഫ് രാജ്യങ്ങൾ , യുകെ, അയർലൻ്റ്, ആസ്ട്രേലിയ എന്നി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ശുശ്രുഷകൻമാരും വിശ്വാസികളും പങ്കെടുക്കും. ജനറൽ കൗൺസിൽ ഭാരാഹികളായ പാസ്റ്റർ വൽസൺ ഏബ്രഹാം(പ്രസിഡൻ്റ്), പാസ്റ്റർ ഫിലിപ്പ് പി തോമസ്(വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബേബി വർഗീസ്(ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത് (ജോ.സെക്രട്ടറിമാർ), ബ്രദർ ജോൺ ജോസഫ്(ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.