അടൂർ: ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ സോണും സംയുക്തമായി സംഘടിപ്പിച്ച മണക്കാല കൺവൻഷന് ആവേശകരമായ സമാപ്തി.
റവ റ്റി ജി ജേംയിസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ബ്രദർ ജോൺ വി എം
പാസ്റ്റർ ഷിബു ബേബി ജോൺ
പാസ്റ്റർ രാജൻ മാത്യൂ
പാസ്റ്റർ ഏബ്രഹാം കുറിയാക്കോസ് എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ ബോസ് എം കുരുവിള സങ്കീർത്തന വയന പ്രബോധനം നൽകി.
പാസ്റ്റർ രാജീവൻ എം തോമസ് സിസ്റ്റർ ഏലിയാമ്മ കോശി
റവ സാം ജോർജ്ജ് കോശി
പാസ്റ്റർ വർഗീസ് ജോഷ്വാ, റവ കെ എ ഫിലിപ്പ്
എന്നിവർ പ്രസംഗിച്ചു.
കർത്തൃമേശയ്ക്ക് ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ ശാമുവേൽ സന്ദേശം നൽകി നേതൃത്വവും വഹിച്ചു.
അടൂർ മേഖലയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ പൊതുസഭായോഗത്തിൽ ഞായറാഴ്ച 120 സഭകളിൽ നിന്നും 3000 ലധികം വിശ്വാസികളും സഭാ ശുശ്രൂഷകന്മാരും പങ്കെടുത്തു.
ജനറൽ ട്രഷറാർ ബ്രദർ കുഞ്ഞച്ചൻ വർഗീസ് ആശംസ അറിയിച്ചു
ഫിനാൻസ് കമ്മിറ്റി ചെയർമാൻ പാസ്റ്റർ റെജി ചാക്കോ നന്ദി ആശംസിച്ചു.
സോൺ ഡയറക്ടർ& ജനറൽ പ്രസിഡൻ്റുമായ റവ ഫിന്നി ജേക്കബ്
റവ റ്റി ജി ജേംയിസ്, പാസ്റ്റർ റോയി വി ശാമൂവേൽ എന്നിവർ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി.