ഇസ്രായേല്‍ – പാലിസ്തീന്‍ യുദ്ധ സാഹചര്യം നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി
വ്യോമ- നാവിക സേനകള്‍ക്ക് തയ്യാറെടുപ്പ് നിര്‍ദേശം നല്‍കി
ദില്ലി: ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
വ്യോമ – നാവിക സേനകള്‍ക്ക് ഒഴുപ്പിക്കല്‍ നടപടി വേണ്ടിവന്നാല്‍ തയ്യാറെടുക്കാനുള്ള നിര്‍ദേശവും നല്‍കിയട്ടുണ്ട്. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എന്നാല്‍ അത്തരത്തിലുള്ള നടപടികള്‍ എടുകേണ്ടതായ ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സേനകള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശം.
കേന്ദ്രം ഉറ്റുനോക്കുന്നത് യുദ്ധം എത്രനാള്‍ നീളുമെന്നാണ്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും മുന്‍കരുതലെന്ന നിലയ്ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നേക്കും. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ക്ക് ഇന്നലെതന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പലസ്തീനിലുള്ള ഇന്ത്യക്കാര്‍ക്ും അത്യാവശ്യ ഘട്ടത്തില്‍ ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ലൈന്‍ നമ്ബറും നല്‍കിയട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് ആവശ്യങ്ങള്‍ക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.
അതേ സമയം വിദ്യാര്‍ത്ഥികളെയും തീര്‍ത്ഥാടനത്തിനായി പോയവരെയും വിനോദ യാത്രയ്ക്കായി പോയവരെയും തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചു. 2006 ല്‍ ഇസ്രയേല്‍ ലബനന്‍ യുദ്ദമുണ്ടായപ്പോള്‍ കടല്‍മാര്‍ഗമാണ് ഇന്ത്യാക്കാരെ ഒഴിപ്പിച്ചിരുന്നത്. 23000 പേരെ അന്ന് ആദ്യം സൈപ്രസിലെത്തിച്ച് രാജ്യത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. 2021 ല്‍ മലയാളി സൗമ്യ സന്തോഷിന്റെ ജീവന്‍ നഷ്ടമായ സംഘര്‍ഷ സമയത്തും കേന്ദ്രം ഒഴിപ്പിക്കല്‍ ആലോചിച്ചിരുന്നു. അന്നതെ സംഘര്‍ഷംത്തിന് 11 ദിവസത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളു. എന്തിനും തയ്യാറെടുത്തിരിക്കണമെന്ന നിര്‍ദ്ദേശം മേഖലയിലെ എംബസികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.