Make your way with News Fact and Knowledge

അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

0 594

അബുദാബി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ അതീവ ജാഗ്രതയില്‍ യുഎഇ. ഇറാന്റെ പ്രത്യാക്രമണം ഗള്‍ഫ് രാജ്യങ്ങളില്‍ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുന്‍കരുതലുകള്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം യുഎഇയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 2, 3, 4 തീയതികളില്‍ രാജ്യത്തെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ ദിവസങ്ങളില്‍ സ്വകാര്യ – സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനമായി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു.

ദുബായ് ഗ്ലോബല്‍ വില്ലേജും താല്‍ക്കാലികമായി അടച്ചു. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.