ആയൂർ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ആയൂർ സെന്ററിന്റെ 35 – മത് വാർഷിക കൺവൻഷൻ ഐപിസി ഗിൽഗാൽ വയയ്ക്കൽ സഭാ ഹാളിന് സമീപം തയ്യാറാക്കി യിരിക്കുന്ന പന്തലിൽ 2026 ജനുവരി 22,23,24,25 ( വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. പാസ്റ്റർ സണ്ണി എബ്രഹാം (ആയൂർ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വിൽസൺ വർക്കി, പാസ്റ്റർ ജോസഫ് എബ്രഹാം ( പൂവത്തൂർ), പാസ്റ്റർ കെ. ജെ. തോമസ് ( കുമളി), പാസ്റ്റർ ഷാജി എം. പോൾ (പവർ വിഷൻ), പാസ്റ്റർ സാം ജോർജ്ജ് (ഐപിസി മുൻ ജനറൽ സെക്രട്ടറി), പാസ്റ്റർ ബാബു തോമസ്, പാസ്റ്റർ ആൻസൺ പി. മാത്യു ( കൊല്ലം) എന്നിവർ പ്രസംഗിക്കും. ആയൂർ സെന്റർ ക്വയറിനോടൊപ്പം പാസ്റ്റർ ഇമ്മാനുവേൽ കെ. ബി, ബ്രദർ ജെഫിൻ ബി. ജോർജ്ജ്, സിസ്റ്റർ രമ്യ സേറാ ജേക്കബ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നു. സെന്റർ എക്സിക്യൂട്ടീവ് ആയ പാസ്റ്റർ സണ്ണി എബ്രഹാം (സെന്റർ മിനിസ്റ്റർ), പാസ്റ്റർ വി.എസ്. ചെറിയാൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിജുപനംന്തോപ്പ്(സെക്രട്ടറി ), പാസ്റ്റർ ബിജുമോൻ കിളിവയൽ (ജനറൽ കൺവീനർ), ബ്രദർ റോബിൻ ആർ. ആർ. (ജോയിൻസെക്രട്ടറി), ബ്രദർ കെ.എസ്.ബേബി (ട്രഷറർ) ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പബ്ലിസിറ്റി കൺവീനർ
ഇവാ. സബിൻ പി.സണ്ണി