Make your way with News Fact and Knowledge

റിവൈവൽ റിട്രീറ്റ്- പാസ്റ്റേഴ്‌സ് ഫാമിലി ക്യാമ്പ് ബദ്‌ലാപൂരിൽ ഓഗസ്റ്റ് 26 മുതൽ 28 വരെ

0 2,007

ബദ്‌ലാപൂർ- മുംബൈ: സഭാ- സംഘടന വ്യത്യാസം ഇല്ലാതെ ഒരു ആത്മീയ ഉണര്‍വിനും, ശാക്തീകരണത്തിനുമായി ഇന്ത്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും ആയി പ്രത്യേകമായ ദൈവീക നിയോഗ പ്രകാരം
2025 ആഗസ്റ്റ് 26 ചൊവ്വ രാവിലെ 09 മുതല്‍ 28 വ്യാഴാഴ്ച 2 വരെ. ബദലാ പ്പൂർ, മഹനീയം ചർച്ച് ഓഫ് ഗോഡ് ബൈബിൾ കോളേജ് ക്യാമ്പസിൽ വച്ച് റിവൈവൽ റിട്രീറ്റ് എന്ന പേരിൽ പ്രത്യേക മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ ശക്തമായി ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന കൃപാവര പ്രാപ്തരായ ദൈവദാസന്മാർ ശുശ്രൂഷിക്കുന്നു. പാസ്റ്റർ ബാബു ചെറിയാൻ (പവർവിഷൻ ചാനൽ), പാസ്റ്റർ വർഗീസ് ബേബി (കായംകുളം), പാസ്റ്റർ രാജു തോമസ് (സൂററ്റ്), പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി (വർഷിപ്പ് ലീഡർ) എന്നിവർ ശുശ്രൂഷിക്കും.

പാസ്റ്റർ ഫിലിപ്പ് ജോൺ (വസായ്) തനിക്ക് ലഭിച്ച ഒരു ദൈവീക ദർശനം അനുസരിച്ചാണ് ഇങ്ങനെയൊരു മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം പാസ്റ്റർ തോമസ് ഫിലിപ്പോസ് (മലാഡ്) ഈ പ്രോഗ്രാമിന് ചുക്കാൻ പിടിക്കുന്നു. തുടർമാനമായ സെഷനുകളിൽ ആത്മീക ഉണർവിനും സമർപ്പണത്തിനും അനുയോജ്യമായ വിഷയാധിഷ്ഠിത സന്ദേശങ്ങളും ആരാധനയും ആണ് ക്രമീകരിച്ചിരിക്കുന്നത്.

പൂർണ്ണമായും പരിശുദ്ധാത്മ നിയോഗത്താൽ നടത്തപ്പെടുന്ന മൂന്നു ദിവസത്തെ ഈ ക്യാമ്പിൽ സംബന്ധിക്കുന്നതിനു യാതൊരു വിധ ഫീസും ഇല്ലെന്നുള്ളത് വളരെ ശ്രദ്ധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ : പാസ്റ്റർ ഫിലിപ് ജോൺ (9823730080), പാസ്റ്റർ തോമസ് ഫിലിപ്പോസ് (8460264937)